ബെൻഡിഗോ: സെൻട്രൽ വിക്ടോറിയയിലെ മലയാളി കായിക പ്രേമികൾക്ക് ആവേശമായി, ബെൻഡിഗോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ഏറ്റവും വലിയ ഫുട്ബോൾ/സോക്കർ ടൂർണമെന്റ് പ്രഖ്യാപിച്ചു. 2025 നവംബർ 22 ശനിയാഴ്ച ബെൻഡിഗോയിലെ എപ്സം ഹണ്ട്‌ലി റീക്രിയേഷണൽ റിസർവിലാണ് ഈ ചരിത്രപരമായ കായിക മാമാങ്കം അരങ്ങേറുന്നത്.
മലയാളി കുട്ടികളുടെ കായിക പ്രതിഭയും, ടീം വർക്കും, കായിക സ്നേഹവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ബെൻഡിഗോയിൽ ആദ്യമായാണ് ഇത്രയും വലിയൊരു മലയാളി കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്.
ടൂർണമെന്റ് വിഭാഗങ്ങൾ:
* ഓപ്പൺ ടൂർണമെന്റ്: ഒന്നാം സമ്മാനം $2222 ഓസ്‌ട്രേലിയൻ ഡോളർ, രണ്ടാം സമ്മാനം $777 ഓസ്‌ട്രേലിയൻ ഡോളർ.
* അണ്ടർ 14
* അണ്ടർ 12
* അണ്ടർ 10
* അണ്ടർ 8
ബെൻഡിഗോയിൽ നിന്നും സമീപ പ്രദേശങ്ങളിലെ ടൗണുകളിൽ നിന്നുമുള്ള ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കായിക, സാംസ്കാരിക, സാമൂഹിക കൂട്ടായ്മയുടെ ഒരു പ്രാദേശിക ആഘോഷമായി മാറും.
ഈ അഭിമാനകരമായ സംരംഭത്തിൽ പങ്കുചേരാൻ കുട്ടികളെ രജിസ്റ്റർ ചെയ്യാൻ ബെൻഡിഗോ സോഷ്യൽ ക്ലബ്ബ് എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുന്നു. സെൻട്രൽ വിക്ടോറിയയിൽ ഇതൊരു തുടർ പാരമ്പര്യമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സംഘാടനം: ബെൻഡിഗോ സോഷ്യൽ ക്ലബ്ബ്.