സിഡ്നി: ഓസ്ട്രേലിയയിലെ പ്രധാന സംഗീത റിയാലിറ്റി ഷോകളിലൊന്നായ വോയിസ് ഓസ്ട്രേലിയയിൽ ഒരു മലയാളി പെൺകുട്ടി പങ്കെടുക്കുന്നു.
സിഡ്നിയിൽ താമസിക്കുന്ന ഷാര്‍ലറ്റ് ജിനു എന്ന 20കാരിയാണ് മത്സരാര്‍ഥിയായി എത്തുന്നത്. ഓഡിഷനിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഷാർലറ്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്.സ്പീച്ച് ആൻഡ് ഹിയറിംഗ് സയൻസ് ബിരുദ വിദ്യാർഥിയായ ഷാർലറ്റ് കോട്ടയം സ്വദേശികളായ ജിനു ജേക്കബിന്റെയും സിൻസി ജേക്കബിന്റെയും മകളാണ്.