കോഴിക്കോട്: സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച രാസലഹരി കടത്ത് കോഴിക്കോട് അന്വേഷണ ഏജൻസികൾ തടഞ്ഞു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേർ പിടിയിലായിട്ടുണ്ട്. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂർ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലാണ്. വാഹന പരിശോധനക്കിടെയാണ് ഇവർ സഞ്ചരിച്ച കാറിൽ പരിശോധന നടത്തിയത്. ഇതോടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായത്.