വെല്ലിങ്ടന്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ അടുത്തമാസം സ്ഥാനം മൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസിലഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിന്‍ഡ അറിയിച്ചു. അടുത്ത മാസം ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ജസിന്‍ഡ ഒഴിയും.
‘ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം നമ്മള്‍ പ്രവര്‍ത്തിക്കും. അതിന് ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഈ പദവി എന്താണ് എന്ന് എനിക്ക് നന്നായി അറിയാം. രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും അല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ടായിരിക്കണം. ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജ്ജമില്ല.’ ജസിന്‍ഡ പറഞ്ഞു.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസിന്‍ഡ അറിയിച്ചു. 2017ല്‍ തന്റെ 37-ാം മത്തെ വയസ്സിലാണ് ജസിന്‍ഡ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കൊവിഡ് മഹാമാരിയിലും ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണ സമയങ്ങളിലും ന്യൂസിലാന്‍ഡിനെ ജസിന്‍ഡ ആര്‍ഡേന്‍ നയിച്ചു.
STORY HIGHLIGHTS: new zealand prime minister jacinda ardern to resign