അമൃത്‌സര്‍: പഞ്ചാബ് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ മന്‍പ്രീത് സിംഗ് ബാദല്‍ ബിജെപിയിലേക്ക്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെയ്ക്കുകയാണെന്ന് മന്‍പ്രീത് സിംഗ് അറിയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയ അദ്ദേഹം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. അഞ്ച് തവണ എംഎല്‍എയായ മന്‍പ്രീത് സിംഗ് ബാദല്‍ രണ്ട് തവണ ധനമന്ത്രിയും ആയിട്ടുണ്ട്.
— Manpreet Singh Badal (@MSBADAL) January 18, 2023
കോണ്‍ഗ്രസില്‍ തനിക്ക് നിരാശയുണ്ടെന്നാണ് രാജിക്കത്തില്‍ ബാദല്‍ പറഞ്ഞു. ഏഴ് വര്‍ഷം മുന്നെ വലിയ പ്രതീക്ഷയോടെയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പഞ്ചാബിനോടുള്ള നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് കാരണം പാര്‍ട്ടിയിലെ തന്നെ ഉന്നതരാണ്. പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം വിഭാഗീയതയും വിയോജിപ്പുകളും പരിഹരിക്കുന്നതിന് പകരം അത് കൂട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Delhi | Manpreet S Badal joins the BJP in presence of Union minister Piyush Goyal.
He, today, resigned from the primary membership of the Congress party. https://t.co/nx9VEzhlK3 pic.twitter.com/r9eOS2SEVV
— ANI (@ANI) January 18, 2023
Manpreet S Badal resigns from the primary membership of the Congress party.
(File Pic) pic.twitter.com/3Mdonew7xO
— ANI (@ANI) January 18, 2023
ഭാരത് ജോഡോ യാത്ര പഞ്ചാബിലെ പര്യടനം കഴിഞ്ഞ് ഹിമാചലില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് മന്‍പ്രീത് സിംഗിന്റെ രാജി. യാത്രയുടെ പഞ്ചാബിലെ പര്യടനത്തില്‍ മന്‍പ്രീത് സിംഗ് പങ്കെടുക്കാതിരുന്നത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗുമായി മന്‍പ്രീത് സിംഗിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
STORY HIGHLIGHTS: Punjab Congress leader quits Congress and joins BJP