കൊച്ചി
ഇരുചക്ര, -മുച്ചക്ര വാഹനനിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി പുതിയ മോഡൽ മോട്ടോർസൈക്കിൾ ടിവിഎസ് റോണിൻ കേരളവിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ലൈഫ്സ്റ്റൈൽ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ ചുവടുവയ്പിന്റെ ഭാഗമാണ് ഈ വാഹനമെന്നും ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയിൽ മികച്ച സ്റ്റൈൽ, സാങ്കേതികവിദ്യ എന്നിവയോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
ഡ്യുവൽചാനൽ എബിഎസ്, വോയ്സ് അസിസ്റ്റൻസ്, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി, സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്റർ, ടേൺ നാവിഗേഷൻ, ഇൻകമിങ് കോൾ അലെർട്ട് തുടങ്ങിയ നിരവധി പുതിയ സൗകര്യങ്ങളോടെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. മൂന്ന് വകഭേദങ്ങളിൽ ലഭ്യമാകും. റോണിൻ എസ്എസിന് 1.49 ലക്ഷം രൂപയും ഡിഎസിന് 1,56,500 രൂപയും ഏറ്റവും ഉയർന്ന വകഭേദമായ റോണിൻ ടിഡിക്ക് 1,68,750 രൂപയുമാണ് കേരളത്തിലെ എക്സ്-ഷോറൂം വില.