റമാല: കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സാ പള്ളിയിലേക്ക് ഇസ്രായേല്‍ ദേശീയസുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗവിര്‍ നടത്തിയ സന്ദര്‍ശനത്തില്‍ കടുത്ത എതിര്‍പ്പുമായി അറബ് രാഷ്ട്രങ്ങള്‍. ഇസ്രായേലിലെ കടുത്ത വലതുപക്ഷ നേതാവ് കൂടിയായ ബെന്‍ ഗവിറിന്റെ അല്‍-അഖ്‌സാ സന്ദര്‍ശനം പാലസ്തീനേയും പ്രകോപിപ്പിച്ചിട്ടുണ്ട്.
ഇസ്രായേല്‍ മന്ത്രി ബെന്‍ഗവിറിന്റെ അല്‍-അഖ്‌സാ പള്ളി സന്ദര്‍ശനത്തില്‍ സൗദിയുള്‍പ്പടെയുള്ള അറബ് രാഷ്ട്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ തീര്‍ത്തും പ്രകോപനപരമായ നടപടിയെന്നാണ് ബെന്‍ഗവറിന്റെ അല്‍-അഖ്‌സാ പള്ളി സന്ദര്‍ശനത്തില്‍ സൗദി പ്രതികരിച്ചത്.
അല്‍ അഖ്‌സാ പള്ളിയുടെ നിലവിലെ ചരിത്രപരവും നിയമപരവുമായ നിലനില്‍പ്പിനെ മാറ്റുകയാണ് സന്ദര്‍ശനത്തിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോര്‍പ്പറേഷന്‍ സന്ദര്‍ശനത്തെ ന്യായീകരിച്ച് പ്രതികരിച്ചത്
ലോകത്താകാമാനമുള്ള മുസ്ലീം വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ബെന്‍ഗവറിന്റെ പള്ളി സന്ദര്‍ശനമെന്നും ഒഐസി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനം കൂടിയാണ് ബെന്‍ഗവിറിന്റെ അല്‍-അഖ്‌സാ പള്ളി സന്ദര്‍ശമെന്നും ഒഐസി വിലയിരുത്തി.
ബെന്‍ഗവറിന്റെ അല്‍-അഖ്‌സാ പള്ളി സന്ദര്‍ശനം സുരക്ഷയിലും സുസ്ഥിരതയിലും വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗാസ പ്രശ്നങ്ങളിലെ മുഖ്യ മദ്ധ്യസ്ഥനായ ഈജിപ്ത് പ്രതികരിച്ചു. പള്ളിയുടെ പരിശുദ്ധിയെ ഭേദിക്കുന്നതാണ് സന്ദര്‍ശനമെന്നാണ് ജോര്‍ദ്ദാന്‍ വിലയിരുത്തിയത്. ബെന്‍ ഗവിര്‍ ആഞ്ഞടിക്കുകയാണ് അല്‍-അഖ്‌സാ പള്ളിയില്‍ എന്നാണ് യുഎഇ ഇതു സംബന്ധിച്ച് പ്രതികരിച്ചത് . കുവൈത്തും സമാനമായ അഭിപ്രായമാണ് ഇസ്രായേലിന്റെ നീക്കത്തില്‍ പ്രതികരിച്ചത്.
മുസ്ലീം വിഭാഗത്തിന്റെ സുപ്രധാന ആരാധനാലയമായ പള്ളി, ജൂത പള്ളിയായി മാറ്റാനുള്ള ഇസ്രായേലിന്റെ നീക്കമാണ് ഈ സന്ദര്‍ശനമെന്നാണ് വിഷയത്തില്‍ പാലസ്തീന്‍ അഭിപ്രായപ്പെട്ടത്. അതെസമയം ഹമാസിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാരല്ല തങ്ങളുടേതെന്നാണ് അല്‍-അഖ്‌സാ പള്ളി സന്ദര്‍ശനത്തിനുശേഷം ബെന്‍ഗവിര്‍ പ്രസ്താവിച്ചത്. ഇസ്രായേല്‍ ജനതയെ സംബന്ധിച്ചിടത്തോളം അല്‍-അസ്ഖാ പള്ളി സുപ്രധാനമാണെന്നും ബെന്‍ഗവിര്‍ കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: Arab nations strongly oppose Israel’s National Security Minister Itamar Ben Gavir’s visit to Al-Aqsa Mosque in East Jerusalem