അബുദാബി : രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഇനി മുതല്‍ വീഡിയോ കോളിലൂടെ വിസക്ക് അപേക്ഷിക്കാനാകുമെന്ന് യുഎഇ. പുതിയ സംവിധാനത്തിലൂടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി വിസക്ക് വേണ്ടിയുള്ള അപേക്ഷ ക്കും മറ്റും വീഡിയോ കോളിലൂടെ ബന്ധപ്പെടാവുന്നതാണ്. യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ആണ് വീഡിയോ കോളിലൂടെ വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം അവതരിപ്പിച്ചത്.
പ്രസ്തുത സംവിധാനത്തില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് എന്ന സേവനം വഴി ഉപഭോക്താക്കള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങളും പ്രസ്തുത സംവിധാനത്തിലൂടെ പൂര്‍ത്തീകരിക്കാം.
ജിഡിആര്‍എഫ്എയുടെ വെബ്‌സൈറ്റിലൂടെയാണ് വീഡിയോ കോള്‍ സേവനം ലഭിക്കുക. വെബ്‌സൈറ്റിലെ വീഡിയോ കോള്‍ സര്‍വ്വീസ് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അപേക്ഷകന്റെ പേര് , ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, യുഎഇ ഐഡി അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ നല്‍കുക. തുടര്‍ന്ന് ആവശ്യമുള്ള സേവനത്തിനായി ക്ലിക്ക് ചെയ്യുക. ഇതോടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനാകും. വീഡിയോകാള്‍ സേവനം നിലവില്‍ നിശ്ചിത സമയത്തും പിന്നീട് മുഴുവന്‍ സമയവും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജിഡിആര്‍എഫ്എയുടെ ആപ്പ് മുഖേനയും വിസക്ക് അപേക്ഷിക്കാനാകും. ഫ്രണ്ട് ക്യാമറ പ്രവര്‍ത്തിക്കുന്ന ഏത് ഉപകരണവും സേവനത്തിനായി ഉപയോഗിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കാൻ കഴിയാത്ത രേഖകൾ പിന്നീട് ചാറ്റ്ബോക്‌സ് വഴി അയക്കാവുന്നതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപ്‌ലോഡ് ചെയ്ത് അപേക്ഷയില്‍ ചേര്‍ക്കും.
വീഡിയോ കോള്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഓഫീസുകളും കസ്റ്റമര്‍ സേവന കേന്ദ്രങ്ങളും സന്ദര്‍ശിക്കാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാനാകും. വിസക്ക് അപേക്ഷിക്കുന്നത് കൂടാതെ മറ്റ് സേവനങ്ങളും വീഡിയോ കോള്‍ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് യുഎഇ അതികൃതര്‍ ലക്ഷ്യമിടുന്നത്.
STORY HIGHLIGHTS: You can now complete visa services via video call in Dubai