Saturday, May 6, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

‘ശമ്പളം ഇരട്ടിയാക്കിയത് യുവജനങ്ങളോടുള്ള വെല്ലുവിളി, അഴിമതിയിലും ധൂർത്തിലും കേരളത്തിന് ഒന്നാം സ്ഥാനം’; ചിന്ത ജെറോം വിവാദത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

by Kerala News - Web Desk 01
January 6, 2023
in KERALA
0 0
A A
‘ശമ്പളം-ഇരട്ടിയാക്കിയത്-യുവജനങ്ങളോടുള്ള-വെല്ലുവിളി,-അഴിമതിയിലും-ധൂർത്തിലും-കേരളത്തിന്-ഒന്നാം-സ്ഥാനം’;-ചിന്ത-ജെറോം-വിവാദത്തിൽ-പ്രതികരിച്ച്-കെ-സുരേന്ദ്രൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊല്ലം: രാജ്യത്തെ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന സംസ്ഥാനമായ കേരളത്തിൽ യുവജന കമ്മീഷൻ്റെ ശമ്പളം വർദ്ധിപ്പിച്ചത് യുവജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഇന്ന് ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത് അഴിമതിയിലും, ധൂർത്തിലും, വികസന മുരടിപ്പിലുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേത്യയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ മുൻകാല പ്രാബല്ല്യത്തിൽ സിപിഐഎമ്മുകാരിയായ യുവജന കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണ്. സംസ്ഥാനം എല്ലാ രംഗത്തും പുറംതള്ളപ്പെടുകയാണ്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് ഏറ്റവും പിറകിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു. റഗുലർ കോളേജുകളിൽ 8000ത്തോളം ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഇവിടെ ഗവേഷണം നടത്താൻ വിദ്യാർത്ഥികൾ മടിക്കുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ രംഗം അധ:പതിച്ചു. ആരോഗ്യ രംഗത്ത് ഇത്രയും തകർച്ച നേരിട്ട കാലമുണ്ടായിട്ടില്ല. കൊവിഡ് കാലത്തെ മരണനിരക്കുകൾ സംസ്ഥാന സർക്കാർ മറച്ചുവച്ചു. റവന്യൂ കമ്മി നികത്താൻ കേന്ദ്രം സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ട്രഷറികൾ പൂട്ടേണ്ടി വന്നേക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സമസ്ത മേഖലകളിലും അരാജകത്വം നിലനിൽക്കുന്ന കലുഷിത രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിൽ മാത്രമാണ് ജനിച്ചു വീഴുന്ന ഓരോ പൗരനും ഒന്നേകാൽ ലക്ഷം രൂപയ്ക്ക് മുകളിൽ കടക്കാരനാകുന്ന വികസന മാതൃകയുള്ളത്. ഭരണഘടനയെ അവഹേളിക്കുന്ന മന്ത്രിമാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണെന്നും സജി ചെറിയാൻ കേരളത്തിന് തീരാകളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനത്തിൽ കലാപാഹ്വനം നടത്തിയ രാജ്യസഭാംഗത്തെ പിന്തുണയ്ക്കുന്ന നിലപാട് ആപൽക്കരമാണ്. സാമുദായിക ചേരിതിരിവിനും കലാപവുമുണ്ടാക്കാനും ശ്രമിച്ച രാജ്യസഭാ അംഗത്തിനെതിരേ നടപടിയെടുക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറ് വർഷമായി പിണറായി സർക്കാർ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കേന്ദ്രം പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ പോലും കൃത്യമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. ജിഎസ്ടി ഗ്രാന്റിനത്തിൽ കേരളത്തിന് ലഭിക്കേണ്ട 700 കോടി കേന്ദ്രം നൽകിയിട്ടും 7,000 കോടി കിട്ടാനുണ്ടെന്ന വ്യാജ പ്രചാരണം നടത്തുന്ന ധനകാര്യ മന്ത്രി ജനങ്ങളുടെ മുന്നിൽ സ്വയം മണ്ടനാകുകയാണെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

STORY HIGHLIGHTS: K Surendran reacts to the Chinta Jerome controversy

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

KERALA

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

May 5, 2023
‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം
KERALA

‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

May 5, 2023
KERALA

നിരന്തരം ശല്യം, ഫോട്ടോ ഉപയോഗിച്ച് ഭീഷണി, മകൾ നാട്ടിലേക്ക് തിരിച്ചത് സനലിനെ ഭയന്ന്’: കുത്തേറ്റ സീതയുടെ കുടുംബം

May 5, 2023
KERALA

‘ഗജിനി 2’ ലൂടെ ബോക്സ് ഓഫീസ് തിരിച്ചുവരവിന് ആമിര്‍ ഖാന്‍? റിപ്പോര്‍ട്ട്

May 5, 2023
KERALA

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; കൊച്ചിയിൽ ഇതുവരെ പിടിയിലായത് 4 ജൂനിയർ ആർടിസ്റ്റുകൾ, വമ്പന്മാർ ഇപ്പോഴും പുറത്ത്

May 5, 2023
KERALA

റോഡിലെ ക്യാമറ വിവാദം: മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥം; ന്യായീകരിച്ച് എകെ ബാലൻ

May 5, 2023
KERALA

പ്രസാഡിയോ കമ്പനിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

May 5, 2023
ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു
KERALA

ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

May 5, 2023
അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി
KERALA

അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി

May 5, 2023
Next Post
വീട്ടമ്മയുടെ-മരണം-കൊലപാതകം;-കുറ്റസമ്മതം-നടത്തി-ഭര്‍ത്താവ്

വീട്ടമ്മയുടെ മരണം കൊലപാതകം; കുറ്റസമ്മതം നടത്തി ഭര്‍ത്താവ്

കോഴിക്കോട്-ജില്ലയിൽ-വിദ്യാലയങ്ങൾക്ക്-നാളെ-അവധി

കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

‘തുടര്‍ഭരണം-എന്തും-ചെയ്യാനുള്ള-ലൈസന്‍സല്ല,-ചിന്തയുടെ-ശമ്പള-വര്‍ധനവ്-അധാര്‍മ്മികം’;-വി-ഡി-സതീശന്‍

'തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല, ചിന്തയുടെ ശമ്പള വര്‍ധനവ് അധാര്‍മ്മികം'; വി ഡി സതീശന്‍

ഒരു-കുടുംബത്തിലെ-മൂന്നുപേര്‍-മരിച്ച-നിലയില്‍;-ആത്മഹത്യയെന്ന്-പ്രാഥമിക-വിവരം

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക വിവരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

May 5, 2023
‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

‘പങ്കാളി പതിവായി മർദിച്ചിരുന്നു, ബുള്ളിയിങ്ങിന്റെ പേരിലല്ല ആത്മഹത്യ’; ആരോപണവുമായി പ്രവീണിന്‍റെ കുടുംബം

May 5, 2023

സൂപ്പർ ബൈക്ക് 300 കിമി വേഗത്തിൽ ഓടിക്കാൻ ശ്രമം, ഡിവൈഡറിലേക്ക് ഇടിച്ച് കയറി; യൂട്യൂബർക്ക് ദാരുണാന്ത്യം

May 5, 2023

നിരന്തരം ശല്യം, ഫോട്ടോ ഉപയോഗിച്ച് ഭീഷണി, മകൾ നാട്ടിലേക്ക് തിരിച്ചത് സനലിനെ ഭയന്ന്’: കുത്തേറ്റ സീതയുടെ കുടുംബം

May 5, 2023

‘ഗജിനി 2’ ലൂടെ ബോക്സ് ഓഫീസ് തിരിച്ചുവരവിന് ആമിര്‍ ഖാന്‍? റിപ്പോര്‍ട്ട്

May 5, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist