തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ധിക്കുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അമേരിക്കയുടെ തൊഴില്‍ വകുപ്പാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഓഹിയോ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
തൊഴിലിടങ്ങളില്‍ നിന്നുമുള്ള പിരിച്ചുവിടലുകളാണ് കൂടുതലും തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നത്. ജൂണ്‍ ആദ്യവാരം റിപ്പോര്‍ട് ചെയ്ത കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 28,000 ത്തില്‍ നിന്ന് 2,61,000 ലേക്കാണ് തൊഴില്‍രഹിതരുടെ എണ്ണം കുതിച്ചുയര്‍ന്നത്.
2021 ഒക്ടോബറിന് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2,35,000പേര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ച മാത്രം ആനുകൂല്യങ്ങള്‍ കൊടുത്തത്.തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 3.4 ശതമാനത്തില്‍ നിന്ന് ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3.7 ശതമാനമായി വര്‍ധിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സപ്ലൈ മാനേജ്മെന്റ് (ഐഎസ്‌എം ) റിപ്പോര്‍ട്ടില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായാണ് പറയുന്നത്.
വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ മാത്രമാണ് തൊഴില്‍ വളര്‍ച്ചയെ നിലനിര്‍ത്തിയത് എന്നാണ് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നത്.
ബിസിനസ് മേഖലയിലും തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ ധാരാളം ആളുകള്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു പോയതായാണ് റിപ്പോര്‍ട്ട് . വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ മാത്രമാണ് തൊഴില്‍ വളര്‍ച്ചയെ നിലനിര്‍ത്തിയത് എന്നാണ് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നത്.
തൊഴിലില്ലാ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകളുടെ എണ്ണം വര്‍ധിക്കുന്നത് ഒരു നല്ല പ്രവണതയല്ല. മറിച്ച് രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതിയുടെ അളവുകോലാണ്.































