Thursday, September 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

by Kerala News Web Desk 04
September 17, 2026
in USA
0 0
A A
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂയോർക്ക്: മുൻ കാമുകിയെ കൊല്ലാനുള്ള പദ്ധതി ചാറ്റ്ജിപിടിയുമായി ചർച്ച ചെയ്തതിന് പിന്നാലെ യുവാവ് പിടിയിലായി. അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ​ഗോൾഡ്മാൻ സാക്സിലെ മുൻ ജീവനക്കാരനായ ഡാരേൻ സുവോ(25)വിനെയാണ് അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ(എഫ്ബിഐ) പിടികൂടിയത്. മേയ് മാസത്തിൽ അറസ്റ്റിലായ ഇയാളുടെ വിചാരണ കഴിഞ്ഞമാസത്തോടെ പൂർത്തിയായി. തുടർന്ന് പ്രതിയെ എട്ടുവർഷത്തെ പ്രൊബേഷൻ തടവിന് വിധിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിലൂടെ ജയിൽശിക്ഷ ഒഴിവായെങ്കിലും ഇക്കാലയളവിൽ കർശന നിയന്ത്രണങ്ങൾ പ്രതിക്കുണ്ടാകും.

മുൻ കാമുകിയെ കൊല്ലാനും ലൈം​ഗികമായി ഉപദ്രവിക്കാനുമുള്ള പദ്ധതികൾ ചാറ്റ്ജിപിടിയുമായുള്ള സംഭാഷണത്തിൽ ചർച്ചചെയ്തതോടെയാണ് യുവാവിന് പിടിവീണത്. കാമുകി പ്രണയബന്ധം അവസാനിപ്പിച്ച് ആറുമാസത്തിന് ശേഷം 2026 മാർച്ചിലാണ് ഡാരേൻ ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഉപയോ​ഗിച്ചുതുടങ്ങുന്നത്. ആദ്യം പ്രണയബന്ധം തകർന്നത് സംബന്ധിച്ചും മുൻ കാമുകിയുടെ ഇഷ്ടങ്ങളെക്കുറിച്ചുമാണ് പ്രതി ചാറ്റ്ജിപിടിയോട് സംസാരിച്ചിരുന്നത്. മുൻകാമുകിക്ക് ഇഷ്ടമുള്ള സ്ഥലങ്ങൾ, ഭക്ഷണം തുടങ്ങിയവയെല്ലാം സംഭാഷണത്തിൽ ഇടംപിടിച്ചു. കാമുകിയുമായി വീണ്ടും ഒരുമിക്കാനുള്ള സാധ്യതകളും ഇയാൾ ആരാഞ്ഞു. എന്നാൽ, പതിയെ മുൻകാമുകിയോടുള്ള പകയും മറ്റും സംഭാഷണത്തിൽ വിഷയമായി. തുടർന്നാണ് മുൻ കാമുകിയെയും കുടുംബാം​ഗങ്ങളെയും കൊല്ലാനും മുൻ കാമുകിയെ ലൈം​ഗികമായി പീഡിപ്പിക്കാനുമുള്ള പദ്ധതികളും പ്രതി ചാറ്റ്ജിപിടിയോട് പങ്കുവെച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജിംനേഷ്യത്തിൽ പൂക്കളുമായി കാമുകിയെ കാത്തിരിക്കാനും തുടർന്ന് വീണ്ടും ഒരുമിക്കാനായി അവളോട് അഭ്യർഥിക്കാമെന്നുമായിരുന്നു പ്രതി ചാറ്റ്ജിപിടിയുമായി ചർച്ചചെയ്ത ഒരുനീക്കം. ഈ അഭ്യർഥന മുൻ കാമുകി നിരസിച്ചാൽ തോക്ക് കൊണ്ട് വെടിവെച്ച് കൊല്ലാനാണ് പദ്ധതിയെന്നും പ്രതി സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഇതിനുപുറമേ മുൻ കാമുകിയുടെ വീട്ടിൽക്കയറി അവളെ ബന്ദിയാക്കി ലൈം​ഗികമായി പീഡിപ്പിക്കാനുള്ള പദ്ധതിയും പ്രതി ചാറ്റ്ജിപിടിയുമായി പങ്കുവെച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംഭാഷണം അതിരുവിട്ടതോടെ ഓപ്പൺ എഐ ഇക്കാര്യം തിരിച്ചറിഞ്ഞു. ഭീഷണിയും അക്രമസ്വാഭാവമുള്ളതുമായ സംഭാഷണം തിരിച്ചറിഞ്ഞതോടെ ഓപ്പൺ എഐ എഫ്ബിഐയ്ക്ക് വിവരം കൈമാറി. പ്രതിയുടെ രണ്ടുമാസത്തെ ചാറ്റ് ഹിസ്റ്ററിയും അന്വേഷണ ഏജൻസികൾക്ക് നൽകി. തുടർന്ന് ഇത് പരിശോധിച്ച എഫ്ബിഐ സംഘം, ഉടൻതന്നെ പ്രാദേശിക അന്വേഷണ ഏജൻസിയെ ബന്ധപ്പെട്ടു. പ്രതിയുടെ മുൻ കാമുകി സുരക്ഷിതയാണെന്നും ഉറപ്പാക്കി. നിരന്തരമുള്ള സംശയവും തന്നെ നിയന്ത്രിക്കുന്ന സ്വഭാവമുള്ളതിനാലുമാണ് ഡാരേനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. പ്രണയം അവസാനിപ്പിച്ചശേഷം ഫോണിലൂടെയും വിവിധ സാമൂഹികമാധ്യമ ആപ്പുകളിലൂടെയും പ്രതി പിന്തുടർന്ന് ശല്യംചെയ്തതായും യുവതി വെളിപ്പെടുത്തി. എല്ലാ ആപ്പുകളിലും ബ്ലോക്ക് ചെയ്തെങ്കിലും മറ്റുചില ആപ്പുകൾ വഴി ഇയാൾ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും യുവതി പറഞ്ഞു.

കേസിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിയെ എഫ്ബിഐ അറസ്റ്റ് ചെയ്തത്. രണ്ടുദിവസം ജയിലിൽ കിടന്ന പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. ഓ​ഗസ്റ്റ് 13-ന് നടന്ന വിചാരണയിൽ പ്രതി കുറ്റംസമ്മതിച്ചു. തുടർന്ന് പ്രോസിക്യൂഷനുമായി പ്രത്യേക കരാറുണ്ടാക്കിയാണ് ജയിൽവാസം ഒഴിവാക്കിയത്. ജയിൽവാസമില്ലാത്ത എട്ടുവർഷത്തെ തടവാണ് പ്രതിക്ക് ശിക്ഷയായി വിധിച്ചത്. ഇക്കാലയളവിൽ പ്രതിക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി സദാസമയവും പ്രതി നിരീക്ഷണത്തിലാകും. മുൻ കാമുകിയെ ബന്ധപ്പെടാൻ ശ്രമിക്കരുത്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോ​ഗിക്കരുത്. മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനുള്ള ക്ലാസുകൾ പൂർത്തിയാക്കണം തുടങ്ങിയ നിബന്ധനകളുമുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
ആദ്യം ‘ചന്ദ്രൻ ഞങ്ങളുടെ സ്വന്ത’മെന്ന്, പിന്നാലെ കാനഡ, മെക്സിക്കോ, ക്യൂബ, ഗ്രീൻലൻഡ്, ഐസ്‌ലാൻഡ്.. എല്ലാം സ്വന്തമെന്ന് ട്രംപ്, വിവാദം
USA

ആദ്യം ‘ചന്ദ്രൻ ഞങ്ങളുടെ സ്വന്ത’മെന്ന്, പിന്നാലെ കാനഡ, മെക്സിക്കോ, ക്യൂബ, ഗ്രീൻലൻഡ്, ഐസ്‌ലാൻഡ്.. എല്ലാം സ്വന്തമെന്ന് ട്രംപ്, വിവാദം

September 10, 2026
ലോകം വലിയ പ്രതിസന്ധിയിലേക്ക്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലെത്തി
USA

ലോകം വലിയ പ്രതിസന്ധിയിലേക്ക്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലെത്തി

September 10, 2026
ട്രംപിന്റെ വമ്പൻ വാഗ്ദാനം; ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ അമേരിക്കക്കാരനും 5000 ഡോളർ
USA

ട്രംപിന്റെ വമ്പൻ വാഗ്ദാനം; ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ അമേരിക്കക്കാരനും 5000 ഡോളർ

September 10, 2026
യുഎസിൽ മെറ്റയുടെ ഒത്തുതീർപ്പ് ഒരു തുടക്കം മാത്രം, ഇന്ത്യയിലെ കുട്ടികൾക്കും വേണം സംരക്ഷണം
USA

യുഎസിൽ മെറ്റയുടെ ഒത്തുതീർപ്പ് ഒരു തുടക്കം മാത്രം, ഇന്ത്യയിലെ കുട്ടികൾക്കും വേണം സംരക്ഷണം

September 7, 2026
Next Post
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

കീടബാധ ഭീതി: വിയറ്റ്നാമിൽ നിന്നുള്ള പോമെലോ ഇറക്കുമതി ഓസ്‌ട്രേലിയ നിർത്തിവെച്ചു

കീടബാധ ഭീതി: വിയറ്റ്നാമിൽ നിന്നുള്ള പോമെലോ ഇറക്കുമതി ഓസ്‌ട്രേലിയ നിർത്തിവെച്ചു

25 വർഷത്തെ പാരമ്പര്യം വലിചെറിഞ്ഞ് എ.ഒ.ആർ; ഓസ്‌ട്രേലിയൻ കാരവൻ ഭീമൻ അഡ്മിനിസ്ട്രേഷനിലേക്ക്

25 വർഷത്തെ പാരമ്പര്യം വലിചെറിഞ്ഞ് എ.ഒ.ആർ; ഓസ്‌ട്രേലിയൻ കാരവൻ ഭീമൻ അഡ്മിനിസ്ട്രേഷനിലേക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 17, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഓസ്‌ട്രേലിയയിൽ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണം; ഇന്ധനവിലയും ആശങ്ക ഉയർത്തുന്നു

ഓസ്‌ട്രേലിയയിൽ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണം; ഇന്ധനവിലയും ആശങ്ക ഉയർത്തുന്നു

September 17, 2026
ഓസ്‌ട്രേലിയയിൽ വാഹനങ്ങൾക്ക് റോഡ് യൂസർ ചാർജ് ഏർപ്പെടുത്താൻ AEVA നിർദേശം

ഓസ്‌ട്രേലിയയിൽ വാഹനങ്ങൾക്ക് റോഡ് യൂസർ ചാർജ് ഏർപ്പെടുത്താൻ AEVA നിർദേശം

September 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist