ദില്ലി: രണ്ട് ദിവസത്തിനിടെ നാല് സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദർശനത്തിനിടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. നാല് സംസ്ഥാനങ്ങളിലായി 50000 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. ഇന്ന് ഉത്തർപ്രദേശിൽ ഗൊരഖ്പുർ-ലഖ്നൗ, ജോധ്പുർ-സബർമതി വന്ദേഭാരത് എക്സ്പ്രസുകളും മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 25ആയി. ഛത്തീസ്ഗഢ്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളാണ് മോദി സന്ദർശിക്കുന്നത്.
ഛത്തീസ്ഗഢിൽ 7600 കോടിയുടെ പദ്ധതികൾക്ക് മോദി തറക്കല്ലിടും. 2019ന് ശേഷം ആദ്യമായിട്ടാണ് മോദി ഛത്തീസ്ഗഢ് സന്ദർശിക്കുന്നത്. അടുത്ത വർഷം ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് നടക്കും. ദേശീയപാത നിർമാണം, സയൻസ് കോളേജ് തുടങ്ങിയ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. തെലങ്കാനയിലെ വാറങ്കലിൽ 6100 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. വാറങ്കലിലെ പ്രശസ്തമായ ഭദ്രകാളി ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തും.































