Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

വിമത നീക്കത്താൽ റഷ്യയെ വിറപ്പിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടു

by Kerala News Web Desk 04
August 24, 2023
in EUROPE
0 0
A A
വിമത നീക്കത്താൽ റഷ്യയെ വിറപ്പിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

മോസ്കോ : വിമത നീക്കം കൊണ്ട് റഷ്യയെ വിറപ്പിച്ച റഷ്യൻ കൂലിപ്പട്ടാളം വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവൻ യെവ്‍ഗെനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോ‍‍‍ര്‍ട്ട്. വിമാനാപകടത്തിലാണ് വിമത നേതാവ് കൊല്ലപ്പെട്ടതെന്ന് റഷ്യ സ്ഥിരീകരിച്ചതായി ബിബിസി അടക്കം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ര്‍ട്ട് ചെയ്തു. പ്രിഗോഷിനൊപ്പം വിശ്വസ്ഥൻ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ട് പേരും കൊല്ലപ്പെട്ടു. വടക്കൻ മോസ്‌കോയിൽ നിന്നു സെന്റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടമുണ്ടായത്. വിമാനം വെടിവെച്ചിട്ടതെന്ന രീതിയിലുള്ള പ്രചാരമുണ്ട്. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏഴ് യാത്രക്കാ‍ര്‍ക്ക് ഒപ്പം മൂന്ന് ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

അടുത്തിടെ അട്ടിമറി നീക്കം നടത്തി റഷ്യയെ വിറപ്പിച്ച വിമത നേതാവിനെ ലോകം വലിയ അത്ഭുതത്തോടെയായിരുന്നു കണ്ടിരുന്നത്. കഴി‌ഞ്ഞ ജൂണിലാണ് 25,000 അംഗങ്ങളുള്ള വാഗ്നർ കൂലിപ്പട്ടാളം മോസ്കോ ലക്ഷ്യമിട്ട് നീങ്ങിയത്. മണിക്കൂറുകളോളം റഷ്യയ്ക്കൊപ്പം ലോകത്തെയും മുൾമുനയിൽ നിർത്തിയെങ്കിലും, പിന്നീട് ഒടുവിൽ റഷ്യൻ സൈന്യത്തിനും ഭരണകൂടത്തിനും എതിരായ പോരാട്ടം അവസാനിപ്പിച്ച് അവസാനം പിന്മാറുകയായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രിഗോഷിനാണ് വാഗ്നർ ഗ്രൂപ്പിന്റെ സംഘാടകൻ എന്നത് പോലും 2022 വരെ പുറംലോകം അറിയാത്ത രഹസ്യം ആയിരുന്നു. ഈ വർഷം ആദ്യമാണ് പുട്ടിനും പ്രോഗോഷിനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ഒടുവിൽ അത് നേർക്കുനേർ യുദ്ധമായി. കഴിഞ്ഞ ജൂൺ 23 നു വ്ലാദിമിർ പുട്ടിനെതിരെ പ്രിഗോഷിന്റെ കൂലിപ്പട്ടാളം തുടങ്ങിവെച്ച കലാപം ബെലാറൂസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. അതിനു ശേഷം പുട്ടിനും പ്രിഗോഷിനും നേരിൽ കണ്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. ആ കൂടിക്കാഴ്ചയിൽ പുടിൻ പ്രിഗോഷിനോട് ഇനി റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കണം എന്നാവശ്യപ്പെട്ടിരുന്നു. വാഗ്നർ കൂലിപ്പടയുടെ പ്രവർത്തനം ഇനി ഉണ്ടാകില്ലെന്ന് പുടിൻ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ തന്റെ ഓഫർ പ്രിഗോഷിൻ നിരസിച്ചതായി വ്ലാദിമിർ പുടിൻ തന്നെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ സൈന്യത്തിൽ ചേരുന്നത് തന്റെ പടയാളികൾ ഇഷ്ടപ്പെടില്ല എന്നായിരുന്നു പ്രിഗോഷിന്റെ മറുപടി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വ്ലാദിമിർ പുട്ടിന്റെ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യെവ്ഗെനി പ്രിഗോഷിന്റെയും ജനനം. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിൽ വാസം. ജയിലിൽനിന്ന് ഇറങ്ങിയിട്ടും വീണ്ടും കവർച്ചയ്ക്ക് പിടിയിലായി. ഒൻപതു വർഷം പിന്നെയും ശിക്ഷ ലഭിച്ചു. പിന്നെ പുതിയൊരാളായായിരുന്നു പുറത്തിറങ്ങിയത്. ബർഗർ റസ്റ്റോറന്റ് ആരംഭിച്ചു. കച്ചവടം മെല്ലെ പച്ച പിടിച്ചു. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. അക്കാലത്താണ് വ്ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളർച്ച.

2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യെവ്ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. പുട്ടിനോട് കാണിക്കുന്ന വിധേയത്വം കാരണം പ്രിഗോഷിനെ ‘പുട്ടിന്റെ പാചകക്കാരൻ’ എന്നുപോലും ആളുകൾ വിളിച്ചു. ആ വിളി അഭിമാനമാണെന്നായിരുന്നു അക്കാലത്ത് പ്രിഗോഷിൻ പറഞ്ഞിരുന്നത്. പ്രസിഡന്റായ പുടിൻ ക്രെംലിനിലെ സുപ്രധാന ഭക്ഷണ വിതരണ കരാറുകൾ എല്ലാം പ്രിഗോഷിനു നൽകി.

രാഷ്ട്രത്തലവന്മാർക്ക് മുതൽ സൈനിക സ്‌കൂളുകളിൽ വരെ പ്രിഘോഷിന്റെ റസ്റ്റോറന്റ് ഭക്ഷണം വിതരണം ചെയ്തു. ആ കരാറുകൾ ഭക്ഷണത്തിൽ ഒതുങ്ങിയില്ല. അധികാരം നിലനിർത്താനും കാര്യസാധ്യത്തിനും ഒപ്പം നിർത്താൻ യവ്ഗെനി പ്രിഗോഷിനെപ്പോലെ ഒരാളെ വേറെ കിട്ടാനില്ലെന്ന മനസിലായ പുടിൻ സകലതിനും അയാളെ ഒപ്പം നിർത്തി.

ആ അവസരം പ്രിഗോഷിൻ നന്നായി മുതലാക്കി. 2014 ൽ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാൻ റഷ്യൻ സൈന്യത്തെ സഹായിക്കാനെന്ന പേരിൽ പുടിൻ വാഗ്നർ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കിയപ്പോൾ അതിന്റെ സംഘാടന ചുമതലയും പ്രിഗോഷിന് തന്നെ ഏൽപ്പിച്ചു. പിന്നീട അങ്ങോട്ട് പുടിന്റെയും പ്രിഗോഷിന്റെയും ആ കൂലിപ്പട ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ, ക്രൂരതകൾ, മനുഷ്യാവകാശ ലംഘനങ്ങൾ, എണ്ണിയാലൊടുങ്ങാത്തവയാണ്. എക്കാലവും സ്വതന്ത്ര മാധ്യമങ്ങളെ ഭയന്ന വ്ലാദിമിർ പുടിന് വേണ്ടി മൂന്നു റഷ്യൻ മാധ്യമ പ്രവർത്തകരെ കൊന്നു തള്ളിയത് അടക്കം ഒട്ടനവധി ക്രൂരതകൾ ആസൂത്രണം ചെയ്തത് യവ്ഗെനി പ്രിഗോഷിൻ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
കേരളത്തില്‍ മാത്രം 502 സ്ക്രീനുകള്‍! ഓപണിംഗില്‍ റെക്കോര്‍ഡ് ഇടുമോ ‘കിംഗ് ഓഫ് കൊത്ത’

കേരളത്തില്‍ മാത്രം 502 സ്ക്രീനുകള്‍! ഓപണിംഗില്‍ റെക്കോര്‍ഡ് ഇടുമോ 'കിംഗ് ഓഫ് കൊത്ത'

പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ; ആഗോള ഭക്ഷ്യ വിപണിക്ക് കയ്‍പ്പേറും

പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ; ആഗോള ഭക്ഷ്യ വിപണിക്ക് കയ്‍പ്പേറും

മുന്നറിയിപ്പ് കൂടാതെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലച്ചത് ജനങ്ങളെ, തര്‍ക്കം സമയക്രമത്തെ ചൊല്ലി

ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി; ‘അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു’

ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി; 'അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist