Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ

by Kerala News Web Desk 04
August 24, 2023
in INDIA
0 0
A A
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ഇന്നലെ വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്. ജൂലൈ 14ന് ഉച്ചയ്ക്ക് 2.35നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് ഉയര്‍ന്നുപൊങ്ങിയത്. 2019ല്‍ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചറിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്നലെ ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയത്.

ദൗത്യത്തില്‍ ഐഎസ്ആര്‍ഒ തന്നെ വിശേഷിപ്പിച്ച ‘ഭീകരമായ 17 മിനിറ്റുകള്‍’ എന്ന കാലയളവായിരുന്നു ഏറ്റവും നിര്‍ണായകം. ഐഎസ്ആര്‍ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് എം ദേശായി ‘ഭീകരമായ 17 മിനിറ്റു’കളുടെ പ്രാധാന്യം ദിവസങ്ങള്‍ക്ക് മുന്‍പ് വിവരിച്ചത് ഇങ്ങനെ: ”ഓഗസ്റ്റ് 23ന് ലാന്‍ഡര്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കും. അപ്പോള്‍ ഏകദേശ വേഗത സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ ആയിരിക്കും. ഇത് വലിയ വേഗതയാണ്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലം ലാന്‍ഡറിനെ അതിന്റെ ഉപരിതലത്തിലേക്ക് വലിക്കും. സോഫ്റ്റ് ലാന്‍ഡിങ്ങ് സമയത്ത് ലാന്‍ഡര്‍ വേഗത പൂജ്യത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനായി ത്രസ്റ്റര്‍ എഞ്ചിന്‍ പുനഃസ്ഥാപിക്കേണ്ടതുണ്ട്. ലാന്‍ഡര്‍ മൊഡ്യൂളില്‍ ഞങ്ങള്‍ നാല് ത്രസ്റ്റര്‍ എഞ്ചിനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 25 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ലാന്‍ഡര്‍ 7.5 കിലോമീറ്ററിലേക്കും പിന്നീട് 6.8 കിലോമീറ്ററിലേക്കും ഇറക്കും. തുടര്‍ന്ന് നാല് എഞ്ചിനുകളില്‍ രണ്ടെണ്ണം നിര്‍ത്തുകയും ശേഷിക്കുന്ന എഞ്ചിനുകള്‍ ലാന്‍ഡിങ്ങിനായി ഉപയോഗിക്കുകയും ചെയ്യും. ഞങ്ങള്‍ എഞ്ചിന്റെ റിവേഴ്‌സ് ത്രസ്റ്റ് ചെയ്യും. 6.8 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ലാന്‍ഡറിന്റെ വേഗത നാലുമടങ്ങായി കുറയ്ക്കും. ലാന്‍ഡര്‍ 6.8 കിലോമീറ്ററില്‍ നിന്ന് 800 മീറ്ററിലേക്ക് താഴുകയും തുടര്‍ന്ന് ചന്ദ്രോപരിതലത്തിലേക്ക് ലംബമായി ഇറങ്ങുകയും ചെയ്യും. ക്യാമറകളില്‍ നിന്നും സെന്‍സറില്‍ നിന്നും ലഭിച്ച റഫറന്‍സ് ഡാറ്റ ഉപയോഗിച്ച്, ലാന്‍ഡര്‍ ഏത് സ്ഥലത്താണ് ഇറങ്ങേണ്ടതെന്ന് തീരുമാനിക്കും. ലാന്‍ഡര്‍ എവിടെയാണ് ഇറങ്ങേണ്ടതെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കും. മുഴുവന്‍ പ്രക്രിയയും 17 മിനിറ്റും 21 സെക്കന്‍ഡും കൊണ്ട് നടക്കും. അനുയോജ്യമായ സ്ഥലത്ത് ലാന്‍ഡര്‍ അല്‍പ്പം വശത്തേക്ക് നീങ്ങുകയാണെങ്കില്‍. ഈ സമയം 17 മിനിറ്റും 32 സെക്കന്‍ഡുമായിരിക്കും. ഭീകരതയുടെ 17 മിനിറ്റ് ലാന്റിംഗിന് നിര്‍ണ്ണായകമാണ്.”

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചന്ദ്രയാന്‍ മൂന്ന് പുതിയ ചരിത്രം രചിച്ചപ്പോള്‍ കേരളവും ഈ ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള ആറ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്. കെല്‍ട്രോണ്‍, കെഎംഎംഎല്‍, എസ്.ഐ.എഫ്.എല്‍, ടി.സി.സി, കെ.എ.എല്‍, സിഡ്‌കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എയ്‌റോ പ്രിസിഷന്‍, ബി.എ.ടി.എല്‍, കോര്‍ട്ടാന്‍, കണ്ണന്‍ ഇന്റസ്ട്രീസ്, ഹിന്റാല്‍കോ, പെര്‍ഫെക്റ്റ് മെറ്റല്‍ ഫിനിഷേഴ്‌സ്, കാര്‍ത്തിക സര്‍ഫസ് ട്രീറ്റ്‌മെന്റ്, ജോജോ ഇന്റസ്ട്രീസ്, വജ്ര റബ്ബര്‍, ആനന്ദ് ടെക്‌നോളജീസ്, സിവാസു, റെയെന്‍ ഇന്റര്‍നാഷണല്‍, ജോസിത് എയര്‍സ്‌പേസ്, പി.എം.എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങള്‍ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചന്ദ്രയാത്ര സുഗമമാക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഡാറ്റ വേഗത്തില്‍ വിശകലനം ചെയ്യാനും പ്രവചനാത്മകമായ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കാനും സ്വയം നിയന്ത്രിത നാവിഗേഷന്‍ നല്‍കാനും ദൗത്യ പ്രവര്‍ത്തനങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യാനും അപാകത കണ്ടെത്താനും മറ്റും എഐ സാങ്കേതികവിദ്യ സഹായിക്കുന്നു. ചന്ദ്രോപരിതലത്തില്‍ ഒരു സുരക്ഷിതമായ ടച്ച്ഡൗണ്‍ ഉറപ്പാക്കുന്നതില്‍ എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെന്‍സറുകള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. റോവറിന്റെ ചാന്ദ്ര പര്യവേക്ഷണ ഘട്ടത്തിലും എഐ സഹായികമാകും. കൗതുകമുണര്‍ത്തുന്ന ചാന്ദ്ര സവിശേഷതകള്‍ കണ്ടെത്തുന്നതിനും മാപ്പ് ചെയ്യുന്നതിനും ഒപ്പം കാര്യക്ഷമമായ പര്യവേക്ഷണത്തിനായി റോവറിന്റെ ഒപ്റ്റിമല്‍ റൂട്ട് ചാര്‍ട്ട് ചെയ്യുന്നതിലും എഐ അല്‍ഗോരിതങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. പരമ്പരാഗത സമീപനങ്ങളിലൂടെ മറച്ചുവെച്ചേക്കാവുന്ന സ്ഥിതിവിവരക്കണക്കുകള്‍ പുറത്തു കൊണ്ടുവരാന്‍ എഐ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് അടക്കം നിരവധി മലയാളികളും ചന്ദ്രയാന്‍ മൂന്നിന് പിന്നിലുണ്ട്. ചന്ദ്രയാന്‍ മൂന്നിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് രംഗത്തെത്തി. ചന്ദ്രയാന്‍ ഒന്നിലും രണ്ടിലും പ്രവര്‍ത്തിച്ചവരുടെ കൂടി വിജയമാണിത്. റിട്ടയര്‍ ചെയ്തവര്‍ പോലും തിരിച്ചത്തി സഹായങ്ങള്‍ നല്‍കിയെന്നും ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ രണ്ടിലെ പലരും മൂന്നില്‍ പ്രവര്‍ത്തിച്ചത് ഉറക്കം പോലും ഇല്ലാതെയാണ്. ഓരോ തെറ്റും കണ്ടെത്തി അവര്‍ തിരുത്തി. റിട്ടയര്‍ ചെയ്തവര്‍ പോലും ദൗത്യത്തിനായി പ്രവര്‍ത്തിച്ചു. സഹായകമായ മറ്റ് സ്‌പേസ് ഏജന്‍സികള്‍ക്കും നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയില്‍ സ്വപ്‌നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കിയെന്നാണ് വിജയകരമായ ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ലോക രാജ്യങ്ങളും ആഗോള സ്‌പേസ് ഏജന്‍സികളും ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തി. ബഹിരാകാശ രംഗത്ത് വലിയ കാല്‍വയ്‌പ്പെന്നാണ് റഷ്യന്‍ പുടിന്‍ ദൗത്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും അഭിനന്ദനപ്രവാഹമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവര്‍ നേരിട്ട് പ്രധാനമന്ത്രിയെ അനുമോദനം അറിയിക്കുകയായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
Next Post
മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ,പുതുപ്പള്ളിക്കാരിൽ ഒരു ചലനവും ഉണ്ടാക്കാൻ ആകില്ലെന്നു ചാണ്ടി ഉമ്മൻ

മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ,പുതുപ്പള്ളിക്കാരിൽ ഒരു ചലനവും ഉണ്ടാക്കാൻ ആകില്ലെന്നു ചാണ്ടി ഉമ്മൻ

ബ്രിസ്‌ബെയ്ൻ സ്വദേശി ബാബു എബ്രഹാമിന്റെ മാതാവ് നിര്യാതയായി

ബ്രിസ്‌ബെയ്ൻ സ്വദേശി ബാബു എബ്രഹാമിന്റെ മാതാവ് നിര്യാതയായി

ഫീസ് അടയ്ക്കാൻ വൈകിയതിന് വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു, പ്രിൻസിപ്പലിനെതിരെ നടപടി

ഫീസ് അടയ്ക്കാൻ വൈകിയതിന് വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു, പ്രിൻസിപ്പലിനെതിരെ നടപടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്‌തീനിന് ഇ ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്‌തീനിന് ഇ ഡി നോട്ടീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist