Friday, October 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

by Kerala News Web Desk 04
October 21, 2026
in INDIA
0 0
A A
ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
Share on WhatsappShare on FacebookShare on TwitterShare on Telegram

മുംബൈ: ബോളിവുഡ് നടൻ ടൈ​ഗർ ഷ്റോഫിന് നേരേയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത്. ടൈ​ഗർ ഷ്റോഫിനെ ലക്ഷ്യമിട്ടല്ല അക്രമികൾ മുംബൈയിൽ എത്തിയതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നടന് നേരേ വെടിയുതിർത്തവരെ ചോദ്യംചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ച വൈകിട്ടാണ് നടൻ ടൈ​ഗർ ഷ്റോഫിന് നേരേ വെടിവെപ്പുണ്ടായത്. മുംബൈ ജുഹുവിൽ ഫുട്ബോൾ കളിച്ച് കാറിൽ മടങ്ങുന്നതിനിടെ അക്രമികൾ നടന് നേരേ വെടിയുതിർക്കുകയായിരുന്നു. ഹരിയാണ സ്വദേശികളായ ഫൂൽ സിങ്(18) റഹാൻ(18) ബിഹാർ സ്വദേശി ഋത്വിക് എന്ന റോഷൻ(22) എന്നിവരാണ് ടൈ​ഗർ ഷ്റോഫിന് നേരേ വെടിയുതിർത്തത്. മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം രാജസ്ഥാനിൽവെച്ച് പൊലീസ് പിടികൂടിയിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവർ മുംബൈയിലെത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തമായത്. ഈ ഉന്നതനെ വധിക്കാനായി ഇദ്ദേഹം പതിവായി സഞ്ചരിക്കുന്ന വഴിയിലടക്കം അക്രമികൾ എത്തിയിരുന്നു. എന്നാൽ, ഉന്നതനെ നേരിടുക എളുപ്പമല്ലെന്ന് അക്രമിസംഘത്തിന് ബോധ്യമായി. ഇതിനിടെയാണ് ടൈ​ഗർ ഷ്റോഫിന്റെ ആരാധകർ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത റീലുകൾ അക്രമികൾ ശ്രദ്ധിച്ചത്. നടന് പൊലീസ് സംരക്ഷണമില്ലെന്ന് റീലുകളിൽനിന്ന് വ്യക്തമായതോടെയാണ് അക്രമികൾ ടൈ​ഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് നീങ്ങിയതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ടൈ​ഗർ ഷ്റോഫിനെ കൊലപ്പെടുത്തി ബോളിവുഡിൽ ഭീതി സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. നടൻ കാറിൽ മടങ്ങുന്നതിനിടെ ഏഴ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. കൂടുതൽ തവണ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് തകരാറിലായി. വെടിവെപ്പിൽ നടനും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. അതിസാഹസികമായാണ് ഇരുവരും അക്രമികളിൽനിന്ന് കാറിൽ രക്ഷപ്പെട്ടത്.

അതിനിടെ, ടൈ​ഗർ ഷ്റോഫിന് നേരേ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കുനാൽ, സുമതി, രാധ, ബബിത എന്നിവരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈ പൊലീസിന് കൈമാറി.

കുനാലും സുമിത്തുമാണ് അക്രമികൾക്ക് വേണ്ടി തോക്ക് സംഘടിപ്പിച്ച് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ സ്ത്രീകളാണ് ഈ തോക്കുകൾ മുംബൈയിലെ ദാദറിലെത്തി അക്രമികൾക്ക് കൈമാറിയതെന്നും പൊലീസ് പറഞ്ഞു.

ടൈ​ഗർ ഷ്റോഫിന് നേരേ നടന്ന വധശ്രമത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയിയുടെ അധോലോകസംഘം ഏറ്റെടുത്തിട്ടുണ്ട്. അനിൽ പണ്ഡിറ്റ് എന്ന് പരിചയപ്പെടുത്തിയ ആളാണ് ലോറൻസ് ബിഷ്ണോയിയുടെ സംഘാം​ഗമാണെന്നും ടൈ​ഗർ ഷ്റോഫിനെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് തങ്ങളാണെന്നും വെളിപ്പെടുത്തി രം​ഗത്തെത്തിയത്. നടൻ സൽമാൻ ഖാനുമായി സഹകരിച്ചതിനാണ് ടൈ​​ഗർ ഷ്റോഫിനെ കൊല്ലാൻ ശ്രമിച്ചതെന്നും സൽമാൻ ഖാനുമായി സഹകരിക്കുന്ന സിനിമാ മേഖലയിലെ മുഴുവൻ പേരെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.

50,000 രൂപയും വിദേശജോലിയും വാ​ഗ്ദാനം ചെയ്താണ് ബിഷ്ണോയ് സംഘം അക്രമികളായ മൂന്ന് യുവാക്കളെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ബിഷ്ണോയി സംഘത്തിന്റെ കൃത്യമായ നിർദേശങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. വെടിവെപ്പിന് പിന്നാലെ അക്രമികൾ ഇവരെ വിവരമറിയിച്ചതായും ഇതിനുശേഷമാണ് മുംബൈയിൽനിന്ന് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
INDIA

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി
INDIA

മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി

October 14, 2026
വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു
INDIA

വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു

October 14, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ
INDIA

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ
INDIA

49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ

October 13, 2026
‘നൻപർകളേ…’, വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി
INDIA

‘നൻപർകളേ…’, വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി

October 13, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു
INDIA

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
INDIA

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

October 9, 2026
Next Post
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം

സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!

സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!

സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു

സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

ഓസ്‌ട്രേലിയൻ പ്രവാസികൾക്കിടയിലെ ചൈനീസ് സ്വാധീനം: ശക്തമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് എംബസി

October 22, 2026
ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് 2026’ തിരുവനന്തപുരത്ത് ആരംഭിച്ചു

October 22, 2026
ഓസ്‌ട്രേലിയയിൽ പ്രവാസി മലയാളി മായ സനൽ നിര്യാതയായി

ബ്രിസ്ബേനിൽ അന്തരിച്ച മായ വർഗീസിന്റെ സംസ്കാരം ശനിയാഴ്ച്ച മൗണ്ട് ഗ്രവാത്ത് സെമിത്തേരിയിൽ

October 22, 2026
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

October 22, 2026
പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

പാമ്പാടി ബസ് അപകടം മരിച്ചതിൽ ഓസ്‌ട്രേലിയൻ M.S.W വിദ്യാർത്ഥി കൃപ മെറിൻ കുര്യാക്കോസും

October 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist