കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന മിസ്സിസ് കേരള മൽസരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ മൽസരിച്ച് വൻ ജനശ്രദ്ധ നേടി. ന്യൂ സൗത്ത് വേൽസിലെ വയോങ്ങിൽ താമസിക്കുന്ന ജിക്കി ജിംസൺ ഒന്നാം റണ്ണറപ്പായി വിജയിച്ചു. ജിക്കിയും ഭർത്താവും നഴ്സുമാരായി ജോലി നോക്കുന്നവരാണ്. തിരക്കുപിടിച്ച ജീവിതത്തിൽ ഭർത്താവായ ജിംസൺൻ്റെ പിൻതുണ ഉണ്ടായതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനയത് എന്ന് ജിക്കി പറഞ്ഞു. ഇരുവരും സോഷ്യൽ മീഡിയ താരങ്ങളാണ്.



























