Wednesday, August 5, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മാറിമറിഞ്ഞ് ഓസ്‌ട്രേലിയയിലെ കാലാവസ്ഥ

by Kerala News Web Desk 04
October 4, 2023
in AUSTRALIA
0 0
A A
മാറിമറിഞ്ഞ് ഓസ്‌ട്രേലിയയിലെ കാലാവസ്ഥ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വരണ്ട സെപ്റ്റംബര്‍ മാസത്തിനു പിന്നാലെ, അപകടകരമായ പേമാരിക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഓസ്‌ട്രേലിയയുടെ തെക്ക്-കിഴക്കന്‍ മേഖലകളില്‍ അതിവേഗത്തില്‍ കാലാവസ്ഥ മാറിമറിയുന്നതിനാല്‍ പല ഭാഗത്തും അധികൃതര്‍ അപകടസാധ്യതാ മുന്നറിയിപ്പ് നല്‍കി.കനത്ത ചൂടും, കാട്ടുതീയും നേരിട്ട പല സ്ഥലങ്ങളിലും വരും ദിവസങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട് എന്നാണ് എന്നാണ് പ്രവചനം.
കാട്ടുതീയില്‍ നിന്ന് ഇത് ആശ്വാസം നല്‍കുമെങ്കിലും, പേമാരിയും, അപകടരമായ കാറ്റും നേരിടാന്‍ ജനങ്ങള്‍ കരുതിയിരിക്കണം എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഓസ്‌ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വരണ്ട സെപ്റ്റംബര്‍ മാസമാണ് കടന്നുപോയത് എന്നാണ് പ്രമുഖ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ വെതര്‍സോണ്‍ ചൂണ്ടിക്കാട്ടിയത്.പല സംസ്ഥാനങ്ങളിലും സെപ്റ്റംബറിലെ താപനില പുതിയ റെക്കോര്‍ഡിലേക്ക് ഉയര്‍ന്നിരുന്നു.ഓസ്‌ട്രേലിയയില്‍ എല്‍ നിനോ പ്രതിഭാസം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, ആശങ്ക പടര്‍ത്തുന്ന കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നത്.സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് ശരാശരി 4.88 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് വെതര്‍സോണിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കാലാവസ്ഥ രേഖപ്പെടുത്തി തുടങ്ങിയ 1900നു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വരണ്ട സെപ്റ്റംബറായിരുന്നു ഇതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
1961 മുതല്‍ 1990 വരെ സെപ്റ്റംബര്‍ മാസങ്ങളില്‍ ശരാശരി ലഭിച്ചിരുന്ന മഴയെക്കാള്‍ 70.8 ശതമാനം കുറവ് മാത്രമാണ് ഇത്തവണ ലഭിച്ചത്.ശരാശരിയെക്കാള്‍ 2.43 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു സെപ്റ്റംബറിലെ രാജ്യത്തെ പൊതു താപനിലയും.വിക്ടോറിയയാണ് ഏറ്റവുമധികം വരള്‍ച്ച നേരിട്ടത്. 168 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട സെപ്റ്റംബറായിരുന്നു സംസ്ഥാനത്ത്.തെക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ പ്രധാന ജലസ്രോതസായ മറേ-ഡാര്‍ലിംഗ് ബേസിനില്‍ സെപ്റ്റംബറില്‍ ശരാശരി ലഭിക്കുന്നതിന്റെ 16 ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ച മഴ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന ന്യൂ സൗത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും കാട്ടുതീ പടരുകയാണ്.നോര്‍തേണ്‍ സ്ലോപ്‌സ്, ഗ്രേറ്റര്‍ ഹണ്ടര്‍, നോര്‍ത്ത് വെസ്‌റ്റേണ്‍ മേഖലകളില്‍ ബുധനാഴ്ചയും സമ്പൂര്‍ണ്ണ ഫയര്‍ ബാനും, അതി തീവ്ര അപകടസാധ്യതാ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.73 മേഖലകളില്‍ ഇപ്പോഴും കാട്ടുതീ പടരുകയാണ് എന്നാണ് റൂറല്‍ ഫയര്‍ സര്‍വീസ് അറിയിച്ചത്. ബേഗ വാലിയിലെ കാട്ടൂതീ 5,000 ഹെക്ടറിലേറെ പ്രദേശത്തേക്ക് വ്യാപിച്ചിട്ടുണ്ട്.അതേസമയം, ന്യൂ സൗത്ത് വെയില്‍സിന്റെ തെക്കുഭാഗത്തും, കിഴക്കന്‍ വിക്ടോറിയയിലും പേമാരിയും കാറ്റുമുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിക്ടോറിയയിലെ ആല്‍പൈന്‍ മേഖലയില്‍ 24 മണിക്കൂറില്‍ 130 മില്ലിമീറ്ററിലേറെ മഴയാണ് ലഭിച്ചത്. സംസ്ഥാനത്തെ ഗിപ്സ്ലാന്റ് മേഖലയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രിക്കാന്‍ കാലാവസ്ഥയിലെ ഈ മാറ്റം സഹായിക്കുകയും ചെയ്തു.വിക്ടോറിയയുടെ കിഴക്കന്‍ മേഖലയിലും, ഉള്‍നാടന്‍ ന്യൂ സൗത്ത് വെയില്‍സിലും ബുധനാഴ്ച 10 മില്ലിമീറ്റര്‍ മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴലഭിക്കും എന്നാണ് പ്രവചനം.ചില ഭാഗങ്ങളില്‍ രണ്ടു ദിവസം കൊണ്ട് 100 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാം.രണ്ടു മാസത്തില്‍ ലഭിക്കേണ്ട മഴയാകും ചില പ്രദേശങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിക്കുകയെന്ന് കാലാവസ്ഥാ വകുപ്പിലെ ഏംഗസ് ഹൈന്‍സ് എ ബി സിയോട് പറഞ്ഞു.
വിക്ടോറിയയിലും, NSWലെ പല ഭാഗങ്ങളിലും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.പല ഭാഗത്തും പെട്ടെന്നുള്ള വെള്ളപ്പൊക്കം, അഥവാ ഫ്‌ളാഷ് ഫ്‌ളഡിംഗ് ഉണ്ടാകാം എന്നും മുന്നറിയിപ്പുണ്ട്.വെള്ളിയാഴ്ചയോടെ മഴ മാറുമെന്നും, എന്നാല്‍ പല ഭാഗത്തും വീണ്ടും തണുപ്പ് രൂക്ഷമാകുമെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി.ചിലയിടങ്ങളില്‍ ശരാശരിയെക്കാള്‍ 12 ഡിഗ്രി വരെ താപനില കുറയാം എന്നാണ് പ്രവചനം.ടാസ്‌മേനിയയിലും, ആല്‍പൈന്‍ മേഖലയിലും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും
AUSTRALIA

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം
AUSTRALIA

വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

August 5, 2026
ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF
AUSTRALIA

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

August 5, 2026
ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി
AUSTRALIA

ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

August 5, 2026
കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും
AUSTRALIA

കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

August 5, 2026
ന്യൂ സൗത്ത് വെയിൽസ് ആശുപത്രികളിൽ തിരക്ക്; അടിയന്തര സാഹചര്യമില്ലെങ്കിൽ പോകരുതെന്ന് മുന്നറിയിപ്പ്
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് ആശുപത്രികളിൽ തിരക്ക്; അടിയന്തര സാഹചര്യമില്ലെങ്കിൽ പോകരുതെന്ന് മുന്നറിയിപ്പ്

August 5, 2026
മെഡിക്കൽ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; മലയാളി വിദ്യാർത്ഥികൾക്കും വൻ നേട്ടമാകുന്ന പുതിയ പ്രഖ്യാപനം
AUSTRALIA

മെഡിക്കൽ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; മലയാളി വിദ്യാർത്ഥികൾക്കും വൻ നേട്ടമാകുന്ന പുതിയ പ്രഖ്യാപനം

August 5, 2026
വന്യജീവി വേട്ട: വോംബാറ്റുകളെ ക്രൂരമായി കൊന്ന യുവാക്കൾ ജയിലിലേക്ക്? വൻ തുക പിഴയും ചുമത്തും
AUSTRALIA

വന്യജീവി വേട്ട: വോംബാറ്റുകളെ ക്രൂരമായി കൊന്ന യുവാക്കൾ ജയിലിലേക്ക്? വൻ തുക പിഴയും ചുമത്തും

August 5, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു
AUSTRALIA

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
Next Post
ദില്ലിയിൽ ഇന്ന് മാധ്യമ സംഘടനകളുടെ പ്രതിഷേധം

ദില്ലിയിൽ ഇന്ന് മാധ്യമ സംഘടനകളുടെ പ്രതിഷേധം

വടകരയിൽ കരുത്തരെ ഇറക്കാന്‍ ബിജെപി

വടകരയിൽ കരുത്തരെ ഇറക്കാന്‍ ബിജെപി

അമേരിക്കൻ ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി!

അമേരിക്കൻ ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി!

‘ ഇമ്മാനുവൽ സ്റ്റീഫൻ’ ; ബാഡ്മിന്റണിലെ മിന്നും താരം

' ഇമ്മാനുവൽ സ്റ്റീഫൻ' ; ബാഡ്മിന്റണിലെ മിന്നും താരം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

August 5, 2026
ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

August 5, 2026
ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ഓഗസ്റ്റ് 13-ന് ഡോക്ടർമാർ പണിമുടക്കിലേക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

August 5, 2026
കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

കോടികളുടെ നിക്ഷേപവുമായി ആരോഗ്യരംഗം; പുതിയ ബണ്ടബർഗ് ആശുപത്രിയുടെ പണി ഉടൻ ആരംഭിക്കും

August 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist