ഇസ്രായേലിന്‍റെ വിദൂരമായ സ്വപ്നത്തില്‍ പോലുമില്ലാത്ത തരത്തില്‍ രാജ്യത്തിന് അകത്ത് കയറി ഹമാസ് അക്രമണം അഴിച്ച് വിട്ടതിന് പിന്നാലെ ഇസ്രായേല്‍ വിപണി വലിയ തകര്‍ച്ച നേരിട്ടു. ഹമാസ് സായുധ സംഘം നൂറുകണക്കിന് ഇസ്രായേലികളെ കൊല്ലുകയും മറ്റുള്ളവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ട് പോയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇസ്രായേല്‍ വിപണി ഇതുവരെയില്ലാത്ത തകര്‍ച്ച നേരിട്ടത്. ഇസ്രായേലി സ്റ്റോക്കുകളുടെയും ബോണ്ടുകളുടെയും വില കുത്തനെ ഇടിഞ്ഞു. കീ ടെൽ അവീവ് ഓഹരി സൂചികകൾ (.TA125), (.TA35) ഏകദേശം 7 ശതമാനം താഴ്ന്നപ്പോള്‍ 2.2 ബില്യൺ ഷെക്കലുകളുടെ ($573 ദശലക്ഷം) വിറ്റുവരവിൽ ബാങ്കിംഗ് ഓഹരികളിൽ (.TELBANK5) 9 ശതമാനം ഇടിവ് രേഖപ്പെടുത്തി. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ അതിരൂക്ഷമായ ആക്രമണത്തില്‍ സർക്കാർ ബോണ്ടുകളുടെ വില വിപണിയുടെ പ്രാരംഭ പ്രതികരണത്തിൽ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തു.



























