മെൽബൺ: മാത്യു കുഴൽനാടന് സ്വീകരണം ഒരുക്കി OICC ഓസ്‌ട്രേലിയ. 2021മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവും കേരളത്തിലെ കോൺഗ്രസ് (ഐ) പാർട്ടിയുടെ യുവനേതാവുമാണ് അഡ്വ. മാത്യു കുഴൽനാടൻ. നവംബർ 19ന് ഡാൻഡിനോങ്ങിലെ Menzies Hall-ൽ വൈകുന്നേരം 5.30 മുതൽ 9.30 വരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ശേഷം , കലാ സാംസ്കാരിക പരിപാടികളും , ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.






























