ഗോൾഡ്കോസ്റ്റ്: ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024-25 കമ്മിറ്റിയെ തെരഞ്ഞെടുത്തു. ക്രിസ്മസ് – പുതുവത്സര പരിപാടിയോട് അനുബന്ധിച്ച് നടന്ന ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് റിട്ടേണിംഗ് ഓഫീസർ ജോമോൻ ജോസഫ് ബെനോവാ ആണ്. ഐകകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾ: പ്രസിഡന്റ്: സി.പി.സാജു, വൈസ് പ്രസിഡന്റ്: മനോജ് തോമസ്, സെക്രട്ടറി: ആന്റണി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി: സാന്ദ്ര വി. ബാബു, ട്രഷറർ: ജെൽജോ ജെയിംസ്, മീഡിയ കോഓർഡിനേറ്റർ: കമൽ ചന്ദ്രൻ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വിപിൻ ജോസഫ്, സിബി മാത്യു, മോൻസ് .സി, അരുൺ രാധാകൃഷ്ണൻ, അശ്വതി സരുൺ, ബിബിൻ മാർക്കോസ്.






























