മെൽബൺ: ഓസ്ട്രേലിയൻ പാർലമെന്റിൽ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട വരുൺ ഘോഷ് സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ്ഗീതയിൽ തൊട്ട്. ലേബർ പാർട്ടി അംഗമായ ഇന്ത്യൻ വംശജൻ വരുൺ ഘോഷ്(38) ആണ് ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്.
ഓസ്ട്രേലിയൻ പാർലമെന്റിൽ ആദ്യമായാണ് ഒരു സെനറ്റർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് വരുൺ ഘോഷിനെ സ്വാഗതം ചെയ്തുകൊണ്ട് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് പറഞ്ഞു.പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമാണ് ഘോഷ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനിസും ഘോഷിന് ആശംസകൾ നേർന്നു.ഇന്ത്യയിൽ ജനിച്ച വരുൺ ഘോഷ് മാതാപിതാക്കൾക്കൊപ്പമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.






























