സിഡ്നി : സിഡ്നി നിവാസിയായ സീമ ബാലസുബ്രമണ്യനു NSW സ്റ്റേറ്റിന്റെ വിമൻ ഓഫ് ദി ഇയർ 2024 പുരസ്കാരം ലഭിച്ചു. ബ്ലാക്ടൗൺ കമ്മ്യൂണിറ്റിക്കു വേണ്ടി ചെയ്ത നിസ്വാർത്ഥമായ സേവനങ്ങളെ മുൻനിർത്തിയാണ് അവാർഡ് ലഭിച്ചത് .മാർച്ച് 7 നു സിഡ്നി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് NSW പ്രീമിയർ ക്രിസ് മിൻ അവാർഡ് സമ്മാനിച്ചു.ഗവർണർ ,ഡെപ്യൂട്ടി പ്രീമിയർ ,മന്ത്രിമാർ ,എം പി മാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.സിഡ്നിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്ന സീമ വൈക്കം സ്വദേശിനിയാണ് .ഇപ്പോൾ സിഡ്നിയിലെ ബ്ലാക്ക്ടൗണിൽ താമസിക്കുന്ന സീമ സിഡ്നിയിലെ വിവിധ കമ്മ്യൂണിറ്റി പ്രവർത്തങ്ങളിൽ പ്രത്യേകിച്ച് കുട്ടികൾക്കും വനിതകൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്.കൂടാതെ ബ്ലാക്ടൗൺ – പോൺഡ്സ് ലയൺസ് ക്ലബ് ഡയറക്ടർ ,ടോസ്റ് മാസ്റ്റേഴ്സ് ക്ലബ് ഏരിയ ഡയറക്ടർ എന്ന നിലയിലും പ്രവർത്തിക്കുന്നു.






























