വാഷിംഗ്ടണ്‍: സ്വീഡൻ ഔദ്യോഗികമായി നാറ്റോ സൈനിക സഖ്യത്തിലെ 32ാം അംഗമായി. ഇന്നലെ വാഷിംഗ്ടണില്‍ നടന്ന ചടങ്ങില്‍ സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ പ്രവേശന പ്രക്രിയകള്‍ പൂർത്തിയാക്കി.
യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ 2022ലാണ് സ്വീഡനും അയല്‍രാജ്യമായ ഫിൻലൻഡും സൈനിക നിഷ്പക്ഷ നയം ഉപേക്ഷിച്ച് നാറ്റോയില്‍ ചേരാൻ അപേക്ഷ നല്‍കിയത്. ഫിൻലൻഡിന് കഴിഞ്ഞ വർഷം ഏപ്രിലില്‍ അംഗത്വം ലഭിച്ചു. ഹംഗറി, തുർക്കിയെ എന്നീ അംഗരാജ്യങ്ങളുടെ അംഗീകാരം വൈകിയതാണ് സ്വീഡന്റെ പ്രവേശനം വൈകാൻ കാരണം.






























