Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

യുകെയില്‍ കെയറര്‍മാര്‍ക്ക് പിന്നാലെ മലയാളി നഴ്‌സുമാരുടെയും വഴിയടയുന്ന സാഹചര്യം

by Kerala News Web Desk 04
March 19, 2024
in EUROPE
0 0
A A
യുകെയില്‍ കെയറര്‍മാര്‍ക്ക് പിന്നാലെ മലയാളി നഴ്‌സുമാരുടെയും വഴിയടയുന്ന സാഹചര്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: പ്ലസ് ടു പരീക്ഷയില്‍ 90 ശതമാനം മാർക്കിലേറെ നേടി എഞ്ചിനീയറിങ്ങിന് ശ്രമിക്കാതെ നഴ്‌സിങ് പഠനം തിരഞ്ഞെടുക്കുന്നവരാണ് ഇപ്പോള്‍ മലയാളി കൗമാരക്കാർ.

കേരളത്തിന് പുറത്തു പോയി പഠിക്കാൻ ത്രാണി ഇല്ലെങ്കില്‍ പോലും വീട് പണയം വച്ചും 15 മുതല്‍ 20 ലക്ഷം വരെ സ്വകാര്യ നഴ്‌സിങ് കോളേജുകള്‍ക്ക് ഫീസ് കൊടുക്കുന്നതില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. പഠനം പൂർത്തിയാക്കി എങ്ങനെയും യുകെയിലോ വിദേശ രാജ്യങ്ങളിലോ എത്തുക. എല്ലാ വിദേശ രാജ്യങ്ങളും നഴ്‌സുമാരെ കൈനീട്ടി സ്വീകരിക്കാൻ കാത്തിരിക്കുക ആണെങ്കിലും മലയാളി കൗമാരക്കാരുടെ ഒന്നാം നമ്ബർ ലിസ്റ്റില്‍ ഉള്ളത് യുകെയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അനേകായിരം യുകെ മലയാളികള്‍ കേരളത്തില്‍ നിന്നും എത്തി സ്വസ്ഥ ജീവിതം നയിക്കുന്ന നാടിനെ പറ്റിയുള്ള കേട്ടറിവ് മാത്രമല്ല, തൊഴില്‍ മേഖലയില്‍ ഏറ്റവും വേഗത്തില്‍ ഉയരത്തില്‍ എത്താൻ സ്വദേശി എന്നോ വിദേശി എന്നോ ഉള്ള പരിഗണന നോക്കാതെ പിന്തുണ നല്‍കുന്ന രാജ്യം കൂടിയാണ് ബ്രിട്ടൻ. പുതുതായി എത്തുന്ന നഴ്‌സുമാർ ആരംഭ ശമ്ബളമായി കിട്ടുന്ന 28,000 പൗണ്ടില്‍ നിന്നും ഉയർന്ന പോസ്റ്റ് ആയ ബാൻഡ് സെവനിലെ 43,000 പൗണ്ടിലേക്ക് എത്തുന്നത് അതിവേഗതയിലാണ്. എല്ലാവർക്കും ഈ സൗഭാഗ്യം കിട്ടില്ലെങ്കിലും അവസരം മുതലാക്കുന്ന മിടുക്കർ അനേകമാണ് ഇപ്പോള്‍ എത്തുന്ന ചെറുപ്പക്കാർക്കിടയില്‍ എന്നതാണ് എൻഎച്ച്‌എസ് ഡാറ്റാ ബാങ്ക് നല്‍കുന്ന വിവരണം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാല്‍ ഈ സൗഭാഗ്യങ്ങള്‍ ഒക്കെ പൊടുന്നനെ ഇല്ലാതാവുകയാണോ? യുകെയടക്കമുള്ള വിദേശ മോഹം മനസ്സില്‍ കണ്ടു നഴ്‌സിങ് പഠിക്കാൻ പോയ മലയാളി കൗമാരക്കാർക്ക് മുൻപില്‍ ബ്രിട്ടൻ വാതില്‍ അടയ്ക്കാൻ തയ്യാറാവുകയാണോ? ഇക്കഴിഞ്ഞ ബജറ്റില്‍ പുതുതായി 150 നേഴ്‌സിങ് കോളേജുകള്‍ തുടങ്ങാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതും അനേകം ചെറുപ്പക്കാരെ നക്കാപ്പിച്ച ശമ്ബളത്തില്‍ ജോലി ചെയ്യിക്കാൻ വേണ്ടിയുള്ള ശ്രമമായി മാറുമോ? ഈ ചോദ്യങ്ങള്‍ ഒക്കെ ഉയരാൻ കാരണം കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ചീഫ് നഴ്‌സിങ് ഓഫിസർ ആയ റൂത്ത് മേ നടത്തിയ പ്രസ്താവനയാണ്.

സർക്കാർ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്തു തന്നെ വിദേശ നഴ്‌സുമാരുടെ വരവ് കുറയ്ക്കണം എന്ന റൂത്തിന്റെ പരസ്യ പ്രസ്താവനയില്‍ പല സംശയങ്ങളും ഉയരുകയാണ്. വാസ്തവത്തില്‍ സർക്കാരിന് വേണ്ടി തന്നെയാണോ റൂത് പ്രസ്താവന നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ വ്യാപാര കരാറുകള്‍ ഒപ്പിടുമ്ബോള്‍ ചെറുപ്പക്കാർക്ക് ഇരു രാജ്യങ്ങളിലും ആവശ്യത്തിന് തൊഴില്‍ ചെയ്യാൻ വിസ അനുവദിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ ഓരോ വർഷവും പതിനായിരക്കണക്കിന് നഴ്‌സുമാർ ഇന്ത്യയില്‍ നിന്നും എത്തുന്നത് ബ്രിട്ടൻ തടഞ്ഞാല്‍ അത് വലിയ പ്രത്യാഘാതം തന്നെയാകും എന്നുറപ്പ്.

കണക്കില്‍ വലിയ അക്കങ്ങളില്‍ ആണ് നഴ്‌സുമാരുടെ ഒഴിവെങ്കിലും യുകെയിലെ ആശുപത്രികളില്‍ ഇപ്പോള്‍ അത്ര വലിയ ഒഴിവുകള്‍ ഇല്ലെന്നാണ് റിക്രൂട്ടിങ് ചുമതലയുള്ള മുതിർന്ന നഴ്‌സുമാർ സാക്ഷ്യപ്പെടുത്തുന്നത്. യുകെയിലെ ഓരോ ആശുപത്രിയിലേക്കും നൂറുകണക്കിന് മലയാളി നഴ്‌സുമാർ ഓരോ മാസവും എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മാസത്തില്‍ രണ്ടോ മൂന്നോ പേര് മാത്രമാണ് എത്തുന്നത്.

ഇപ്പോഴും 40,000 ലേറെ ഒഴിവുകള്‍ നികത്തപ്പെടാൻ ഉണ്ടെന്നു കണക്കുകള്‍ പറയുമ്ബോഴും പ്രായോഗിക തലത്തില്‍ അത്രയും ഒഴിവുകള്‍ ഇല്ലെന്നതിന്റെ സൂചനയാണ് നഴ്‌സിങ് ഓഫിസർ നല്‍കുന്നതും.

സ്വപ്നങ്ങള്‍ക്ക് വിലക്ക് വീഴാൻ ഒന്നിലേറെ കാരണമുണ്ട്

വന്ന വഴി മറന്നാണ് ഇപ്പോള്‍ എത്തുന്ന ചെറുപ്പക്കാർ യുകെയില്‍ നഴ്‌സിങ് ജോലി ചെയ്യുന്നത് എന്ന പരാതിയും ഇപ്പോള്‍ സ്ഥിരീകരിക്കപ്പെടുകയാണ്. ഒരു രൂപ പോലും യുകെയില്‍ എത്താൻ മുടക്കാതെ മുഴുവൻ ചിലവും എൻഎച്ച്‌എസ് ഏറ്റെടുത്തു കൊണ്ട് വന്ന പുതു തലമുറ നഴ്‌സുമാരുടെ പ്രൊഡക്ടിവിറ്റി ലെവല്‍ താഴേക്ക് വീഴുകയാണ് എന്ന റിപ്പോർട്ടുകളാണ് പരാതികളുടെ രൂപത്തില്‍ ട്രസ്റ്റ് സിഇഒയുടെ മേശപ്പുറത്ത് എത്തുന്നത്. പണ്ട് എത്തിയ നഴ്‌സുമാർ പാഷനോട് കൂടി ചെയ്ത നഴ്‌സിങ് ജോലിയുടെ റിസള്‍ട്ട് ആണ് പുതു തലമുറ മലയാളി നഴ്‌സുമാർക്ക് യുകെയിലേക്കുള്ള വഴി തുറന്നിട്ടത്.

ആ വഴി അടുത്തിടെയായി ഉത്തരേന്ത്യൻ നഴ്‌സുമാർ, ഫിലിപ്പിനോ നഴ്‌സുമാർ, ആഫ്രിക്കൻ നഴ്‌സുമാർ എന്നിവരെ തേടി എത്തുക ആയിരുന്നു. കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് അപേക്ഷകള്‍ പഠിച്ചിറങ്ങി ഒരു മാസം പോലും ജോലി പരിചയം ഇല്ലാത്തവരുടേത് ആകുമ്ബോള്‍ ഇപ്പോള്‍ എൻഎച്ച്‌എസ് തേടുന്നത് ചുരുങ്ങിയത് രണ്ടു വർഷം എങ്കിലും തൊഴില്‍ പരിചയം ഉളവരെയാണ്. ഈ സാധ്യതയിലും അനേകായിരം മലയാളി നഴ്‌സുമാരുടെ സ്വപ്നങ്ങള്‍ക്ക് വിലക്ക് വീഴുകയാണ്.

ഇപ്പോള്‍ നടത്തുന്നത് പോലെ വലിയ തോതില്‍ വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാകില്ല എന്നാണ് റൂത് മേ പറയുന്നത്. കഴിഞ്ഞ വർഷങ്ങളില്‍ ഏകദേശം 20,000 വിദേശ നഴ്സുമാരെയാണ് എൻഎച്ച്‌എസ് യുകെയിലേക്ക് എത്തിച്ചത്. തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ചീഫ് നഴ്‌സിങ് ഓഫീസർ തന്റെ ആശങ്ക പങ്കുവച്ചത്. നിലവില്‍ പത്തു ശതമാനം ഒഴിവുകള്‍ മാത്രമാണ് ബ്രിട്ടനില്‍ ഉള്ളവരില്‍ നിന്നും നികത്തപ്പെടുന്നതും എന്നും റൂത് മേ സൂചിപ്പിച്ചു. തൊഴില്‍ രംഗത്ത് ജീവനക്കാരുടെ എത്‌നിക് ബാലൻസ് സൂക്ഷിക്കാനും തദ്ദേശീയമായി കൂടുതല്‍ പേരെ കണ്ടുപിടിക്കാൻ ഉള്ള തീരുമാനത്തിന് പ്രധാന കാരണമാണ്.

മാത്രമല്ല ഏതു വിധത്തിലും കുടിയേറ്റ കണക്ക് കുറയ്ക്കാൻ ശ്രമിക്കുന്ന സർക്കാറിനും ഈ നീക്കം തുണയായി മാറും. പ്രതിവർഷം അയ്യായിരം മുതല്‍ ആറായിരം വരെ വിദേശ നഴ്‌സുമാരെ യുകെയില്‍ എത്തിക്കും എന്ന കണ്‍സർവേറ്റീവ് സർക്കാരിന്റെ പ്രതിജ്ഞയാണ് ഇപ്പോള്‍ 20,000 എന്ന ഭീമൻ അക്കത്തിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ വിദേശ റിക്രൂട്മെന്റ് പൂർണമായും നിർത്തില്ല എന്ന വാക്ക് നല്‍കാനും റൂത് മേ തയ്യാറായി എന്നത് മുഴുവൻ പ്രതീക്ഷയും നഷ്ടപ്പെടുത്തേണ്ട എന്ന സൂചനയാണ് പങ്കു വയ്ക്കുന്നത്.

എന്നാല്‍ ഈ വർഷത്തെയും യൂണിവേഴ്‌സിറ്റി പ്രവേശന കണക്കുകള്‍ പുറത്തു വരുമ്ബോള്‍ നഴ്‌സിങ് പഠിക്കാൻ ആഗ്രഹിച്ചവരുടെ എണ്ണം വീണ്ടും താഴേക്ക് വീണത് റൂത് മേ പറയുന്ന വാക്കുകളായി പൊരുത്തപ്പെടുന്നുമില്ല. മൂന്നു വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ എട്ടു ശതമാനം കുറവാണു നഴ്‌സിങ് പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം. ഈ വർഷം നഴ്‌സിങ് പ്രവേശനം നേടിയത് 24,680 വിദ്യാർത്ഥികള്‍ മാത്രമാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
കണ്ണീരായി ഫാമിലി ടൂർ; 3 പേരുടെ ജീവനെടുത്ത് അടിമാലി അപകടം

കണ്ണീരായി ഫാമിലി ടൂർ; 3 പേരുടെ ജീവനെടുത്ത് അടിമാലി അപകടം

സംസ്ഥാനങ്ങള്‍ക്ക് കർശന നിർദ്ദേശവുമായി സുപ്രീം കോടതി

സംസ്ഥാനങ്ങള്‍ക്ക് കർശന നിർദ്ദേശവുമായി സുപ്രീം കോടതി

വന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍; നീനുവും സംഘവും ഒടുവില്‍ പിടിയില്‍

വന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍; നീനുവും സംഘവും ഒടുവില്‍ പിടിയില്‍

തൃശൂരില്‍ 5 പേർക്ക് വെട്ടേറ്റു; ചിറളയം പൂരത്തിനിടെ സംഘര്‍ഷം

തൃശൂരില്‍ 5 പേർക്ക് വെട്ടേറ്റു; ചിറളയം പൂരത്തിനിടെ സംഘര്‍ഷം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist