ബ്രിസ്ബേൻ: കലാ ആസ്വാദകർക്ക് അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ “ജാക്ബീറ്റ്സ് 2024′ ഏപ്രിൽ ഒന്നിന് ബ്രിസ്ബേനിൽ നടക്കും.
പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ, വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു, ഗായകൻ ജെമിനി തരകൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീതസന്ധ്യ പരിപാടിയുടെ ഭാഗമായി അരങ്ങേറും.
കലാഭവൻ ജോബിയുടെ നൃത്തസംവിധാനത്തിൽ ചിലങ്ക സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിന്റെ നൃത്തശില്പവും ബോളിവുഡ് ഫ്യൂഷനും ലിയോൺസ് മാജിക് ഒരുക്കുന്ന മായാജാലവിരുന്നും തുടർന്ന് നടക്കും. വൈകുന്നേരം അഞ്ച് മുതൽ ഒന്പത് വരെ സ്പ്രിംഗ്വുഡിലുള്ള സ്പ്രിംഗ് ലൈഫ് കോൺഫറൻസ് ഹോൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
സെന്റ് തോമസ് യാക്കോബായ ഇടവകയുടെ ധനശേഖരണാർഥം നടത്തപ്പെടുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. എൽദോസ് കുമ്പക്കോട്ടിൽ, ട്രസ്റ്റീ സുനിൽ മാത്യു, സെക്രട്ടറി എൽദോസ് സാജു, കോഓർഡിനേറ്റർമാരായ ഷിബു പോൾ തുരുത്തിയിൽ, ബിജു വർഗീസ് എന്നിവർ അറിയിച്ചു.






























