Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പുനഃപരിശോധന നടത്താൻ ഓസ്‌ട്രേലിയൻ സർക്കാർ

by Kerala News Web Desk 04
May 10, 2024
in AUSTRALIA
0 0
A A
ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പുനഃപരിശോധന നടത്താൻ ഓസ്‌ട്രേലിയൻ സർക്കാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്ന യുവാക്കളെ പിന്തിരിപ്പിക്കാൻ ഓസ്ട്രേലിയൻ ഫെഡറൽ സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയരുന്നു. സിഡ്‌നിയിലും പെർത്തിലും കൗമാരക്കാർ ഭീകരാക്രമണത്തിന് മുതിർന്ന സംഭവങ്ങളുണ്ടായതോടെയാണ് ഇത്തരം പദ്ധതികൾ (കൗണ്ടറിങ് വയലന്റ് എക്സ്ട്രിമിസം പ്രോഗ്രാം) ചെറുപ്പക്കാരിൽ ഫലപ്രദമാകുന്നുണ്ടോ എന്ന സംശയം ഉയരുന്നത്.

സിഡ്‌നിയിൽ ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും പെർത്തിൽ നഗരമധ്യത്തിൽ ഒരാളെ കുത്തിയ സംഭവത്തിലും പിടിയിലായത് 16 വയസുകാരാണ്. ഇതു കൂടാതെ പൊലീസ് സിഡ്‌നിയിൽ നടത്തിയ റെയ്‌ഡിൽ അഞ്ചു കൗമാരക്കാർ കൂടി അറസ്റ്റിലായിരുന്നു. ഇവരെ തീവ്രവാദ നിരോധന നിയമത്തിൻ കീഴിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പെർത്തിൽ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16കാരൻ പൊലീസിൻന്റെ വെടിയേറ്റു മരിക്കുകയും ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചെറിയ പ്രായത്തിനുള്ളിൽ നിരവധി കൗമാരക്കാർ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതും സമൂഹത്തിന് ഭീഷണിയാകുന്നതും വളരെ ഗൗരവത്തോടെ കാണാൻ ഈ രണ്ടു സംഭവങ്ങളും സർക്കാരിന് പ്രേരകമായിട്ടുണ്ട്. പെർത്തിൽ വെടിയേറ്റു മരിച്ച 16-കാരൻ തീവ്ര ആശയങ്ങളിൽ നിന്ന് പിന്തിരിയാനായി രണ്ട് വർഷത്തിലേറെയായി ‘ഡീ-റാഡിക്കലൈസേഷൻ’ പ്രോഗ്രാമിനു വിധേയനായിരുന്നുവെന്ന റിപ്പോർട്ടുകൾ സർക്കാരിനെയും പൊലീസ് സംവിധാനങ്ങളെയും മാറ്റിച്ചിന്തിപ്പിക്കുന്നുണ്ട്. ഇപ്പോഴുള്ള ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമുകളുടെ ഫലപ്രാപ്‌തിയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ വേണമെന്ന ആവശ്യം പല കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭീകരാക്രമണം പോലുള്ള ആശയങ്ങൾക്ക് അടിമപ്പെടാൻ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാനും അപകടസാധ്യത കുറയ്ക്കാനുമുള്ള സേവനങ്ങൾ നൽകുകയാണ് ഇത്തരം പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. 140-ലധികം ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് കൗമാരക്കാരനും ഉൾപ്പെട്ടിരുന്നത്.

ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള കൗണ്ടറിങ് വയലന്റ് എക്സിമിസം പ്രോഗ്രാമിൽ (സിവിഇ) പങ്കെടുത്ത കുട്ടിക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടായിരുന്നില്ലെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് മന്ത്രി പോൾ പപ്പാലിയ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ സമൂഹത്തിന് ഭീഷണിയായി മാറുമെന്ന ദീർഘവീക്ഷണം പോലീസിനുണ്ടായില്ലെന്ന് എ.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഇത്തരക്കാർ യാതൊരു മുന്നറിയിപ്പില്ലാതെയാണ് ആക്രമണ സംഭവങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇത് പോലീസിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം തീവ്ര ആശയങ്ങൾ കുട്ടികളിൽ എത്തുച്ചേരുന്നതിനെതിരേയുള്ള ആശങ്ക പ്രധാനമന്ത്രി ആൻ്റണി അൽബനീസിയും പങ്കുവെച്ചിരുന്നു. വെടിയേറ്റു മരിച്ച കൗമാരക്കാരൻ പഠിക്കുന്ന സ്‌കൂളിലെ തന്റെ കൂട്ടുകാരെയും ഇത്തരം ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നു.

14 വയസുള്ളപ്പോഴാണ് കുട്ടി ഡീ- റാഡിക്കലൈസേഷൻ പ്രോഗ്രാമിൽ ചേർന്നത്. സമൂഹത്തിന് ഭീഷണിയാകുന്ന പ്രത്യയശാസ്ത്രങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തികളെയാണ് ഈ പദ്ധതി കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നവർ കുറ്റവാളികളല്ലാത്തതിനാൽ ക്രിമിനൽ സമീപനത്തോടെയല്ല ഇവരോടു പെരുമാറുന്നതെന്ന് വെസ്‌റ്റേൺ ഓസ്ട്രേലിയ പൊലീസ് കമ്മിഷണർ കേണൽ ബ്ലാഞ്ച് പറഞ്ഞു. ‘ഇത് യഥാർത്ഥത്തിൽ അവരെ മാനസികമായി പിന്തുണയ്ക്കുന്ന ഒരു പരിപാടിയാണ്.അതിനാൽ, അതിൽ മനശാസ്ത്രജ്ഞർ ഉൾപ്പെടുന്നു. കുട്ടികൾ സ്‌കൂളിലാണെങ്കിൽ അവരുടെ പ്രശ്ന‌നങ്ങൾ കൈകാര്യം ചെയ്യാൻ മതനേതാക്കളെയും ഉൾപ്പെടുത്തുന്നു – അദ്ദേഹം പറഞ്ഞു

അതേസമയം, പദ്ധതി വിജയിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്നും ആരുടെയെങ്കിലും കാഴ്ചപ്പാടുകൾ മാറ്റുന്നത് കഠിനമായ ടാസ്ക് ആണെന്നും കമ്മിഷണർ പറഞ്ഞു. കൗമാരക്കാരനെ സഹായിക്കാൻ സ്കൂൾ അധികൃതർ, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഡബ്ല്യുഎ പോലീസ് എന്നിവരെല്ലാം ശ്രമിച്ചു. എന്നിട്ടും അതു സംഭവിച്ചു – അദ്ദേഹം പറഞ്ഞു.

തീവ്രവാദം, റാഡിക്കലൈസേഷൻ എന്നിവയെക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങൾ ചെയ്‌തിട്ടുള്ള ഫെഡറൽ യൂത്ത് മിനിസ്റ്റർ ആൻ അലിയുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് ഓസ്ട്രേലിയയുടെ സിവിഇ പദ്ധതി തയാറാക്കിയിട്ടുള്ളത്. എന്നാൽ എവിടെയും ഈ പ്രോഗ്രാമുകളൊന്നും സാർവത്രികമായി വിജയിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

നെതർലാൻഡിലാണ് സിവിഇ പ്രോഗ്രാമുകൾ ആദ്യം ആരംഭിച്ചത്. നവ-നാസി പ്രത്യയശാസ്ത്രത്തിലേക്ക് യുവാക്കൾ ആകർഷിക്കപ്പെടുന്നത് തടയാനായിരുന്നു അന്ന് പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

August 11, 2026
റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു
AUSTRALIA

റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു

August 11, 2026
അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു
AUSTRALIA

അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു

August 11, 2026
ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)
AUSTRALIA

ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)

August 11, 2026
പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം
AUSTRALIA

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

August 11, 2026
വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ
AUSTRALIA

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

August 11, 2026
കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ
AUSTRALIA

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

August 11, 2026
Next Post
കോൺ​ഗ്രസ് നേതാക്കളുടെ ഹൃദയം പാകിസ്ഥാനൊപ്പം,മണിശങ്കർ അയ്യർ പാക്കിസ്ഥാനിൽ പോകണമെന്ന് ബിജെപി

കോൺ​ഗ്രസ് നേതാക്കളുടെ ഹൃദയം പാകിസ്ഥാനൊപ്പം,മണിശങ്കർ അയ്യർ പാക്കിസ്ഥാനിൽ പോകണമെന്ന് ബിജെപി

നിജ്ജര്‍ വധം: പ്രതി കാനഡയിലെത്തിയത് സ്റ്റുഡന്റ് വിസയില്‍

നിജ്ജര്‍ വധം: പ്രതി കാനഡയിലെത്തിയത് സ്റ്റുഡന്റ് വിസയില്‍

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

ജെസ്നയുടെ അച്ഛൻ പറയുന്ന സുഹൃത്ത് ആര്, സീൽ ചെയ്ത കവറിലെ വിവരങ്ങൾ പരിശോധിക്കും; കേസ് ഡയറി സിബിഐ സമർപ്പിച്ചു

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്, നിർണായക നടപടി അച്ഛൻ നൽകിയ ഹർജിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist