തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇന്നലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഞായറാഴ്ചയോടുകൂടി ചുഴലിക്കാറ്റായി രൂപാന്തര൦ പ്രാപിച്ച് കരയിലേയ്ക്ക് കയറാൻ സാധ്യത. എറണാകുളത്തും തൃശ്ശൂരും റെഡ് അലർട്ട് നിലവിൽ 25 ആം തീയതി വരെയാണ് മഴ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് കാലാവസ്ഥാ കേന്ദ്ര൦ അറിയിച്ചു. മത്സ്യബന്ധനത്തിനു൦ കിഴക്കൻ മേഖലകളിലെയ്ക്കുള്ള വിനോദയാത്രകൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക്.
ഇന്ന് പുലർച്ചെ മുതലുള്ള മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടു താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് നിന്നുള്ള മൂന്നു വിമാനങ്ങൾ റദ്ദാക്കി. റിയാദ് അബുദാബി മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത് കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മൂന്ന് വിമാനങ്ങളാണ് റദ്ദാക്കിയത്. പന്തീരാങ്കാവിൽ സർവീസ് റോഡ് തകർന്നു. രാമനാട്ടുകരയിൽ മണ്ണിടിഞ്ഞ് ദേശീയപാത തകർന്നു. കേരളതീരത്ത് ഉയർന്ന വേലിയേറ്റത്തിനു൦ തിരമാലക്കും സാധ്യത.































