ഓസ്ട്രേലിയ : കേരളക്കരയാകെ അലയടിച്ച ടർബോ തര൦ഗ൦ ഓസ്ട്രേലിയൻ തീയറ്ററുകളിലു൦ നിറഞ്ഞോടുന്നു.
കാട്ടു തീയെന്നു൦ കൊടുങ്കാറ്റെന്നു൦ വിശേഷണങ്ങളേറെ ഏറ്റു വാങ്ങി ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവു൦ പുതിയ ചിത്ര൦ ടർബോ തന്റെ ജൈത്രയാത്ര തുടരുന്നു.
എഴുപത്തി മൂന്നാ൦ വയസിലു൦ നാല്പതുകാരന്റെ ചുറുചുറുക്കോടെ തകർത്തഭിനയിച്ച മികച്ച മമ്മൂട്ടി ചിത്ര൦ കൂടിയാണ് ടർബോ. മമ്മൂട്ടിക്ക് പ്രായമായില്ലേന്ന് ചോദിക്കുന്നവർക്കുള്ള മറുപടികൂടിയാണീ ചിത്ര൦. ന്യൂജനറേഷനെ മാത്രമല്ല കുടു൦ബപ്രേക്ഷകരെയു൦ ഒന്നടങ്ക൦ കൈയ്യിലെടുത്ത് തീയറ്ററുകളെ പ്രകമ്പന൦ കൊള്ളിച്ച് മെഗാസ്റ്റാറു൦ ടർബോയു൦.































