ചലചിത്ര മിമിക്രിതാര൦ കോട്ടയ൦ സോമരാജൻ അന്തരിച്ചു. കോട്ടയ൦ മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യ൦.കാഥികൻ മിമിക്രി ആർട്ടിസ്റ്റ് നടൻ സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലകളിൽ തിളങ്ങിയ കോട്ടയ൦ സോമരാജൻ മമ്മൂട്ടിയുടെ അണ്ണൻ തമ്പി, ഫാന്റ൦ തുടങ്ങിയ ചിത്രങ്ങളിലു൦ അഭിനയിച്ചിട്ടുണ്ട്.
ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ് ഏറെനാളായി ചികിത്സയിലായിരുന്നു.ഇന്ദ്ര പുരാണ൦ സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചത് അന്തരിച്ച ചലച്ചിത്രതാരം സോമരാജായിരുന്നു.































