തെലങ്കാനയിലെ ബി.ജെ.പി നേതാവിന്‍റെ മകൻ ആസ്ട്രേലിയയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. രംഗറെഡ്ഡി ജില്ലയിലെ ഷാദ്‌നഗറിലെ ബി.ജെ.പി നേതാവ് ആരതി കൃഷ്ണ യാദവിന്‍റെ ഏക മകൻ 30കാരനായ ആരതി അരവിന്ദ് യാദവിന്‍റെ മൃതദേഹം സിഡ്നിയിലെ ബീച്ചിലാണ് കണ്ടെത്തിയത്.
യുവാവിനെ അഞ്ച് ദിവസം മുമ്ബ് വീട്ടില്‍നിന്നും കാണാതായിരുന്നു. ഇതേതുടർന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഒന്ന വർഷം മുമ്ബ് വിവാഹിതനായ യുവാവ് ഏതാനും വർഷങ്ങളായി സിഡ്നിയിലാണ് താമസം. അമ്മയും ഭാര്യയും അടുത്തിടെ ആസ്ട്രേലിയയിലേക്ക് പോയിരുന്നു. അമ്മ തിരികെ ഇന്ത്യയിലേക്ക് വന്നെങ്കിലും ഭാര്യ അവിടെ തന്നെ തുടർന്നു. അമ്മ നാട്ടിലേക്ക് മടങ്ങിയതിന്‍റെ പിറ്റേ ദിവസമാണ് യുവാവിനെ കാണാതായത്.
അടുത്ത ആഴ്ച ഭാര്യക്കൊപ്പം ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചിരുന്ന ആരതി അരവിന്ദ് യാദവ്, വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. ഇതിനിടയിലാണ് കാണാതാകുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നത്.































