കാൻബറ : ലൈവ് ബാന്റുമായി ജൂൺ 14 ന് കാൻബറയെ ത്രസിപ്പിക്കാൻ സംഗീത ലോകത്തെ ഒഴിച്ചുകൂടാനാവാത്ത അതുല്യ പ്രതിഭ ശ്രീ. അല്‍ഫോണ്‍സ് ജോസഫ് എത്തുന്നു. ഇദ്ദേഹത്തെ കൂടാതെ പ്രശസ്ത പിന്നണി ഗായിക നേഹ വേണുഗോപാലും സംഗീതനിശയ്ക്ക് മാറ്റുകൂട്ടുവാൻ ഒപ്പം ഉണ്ടാകും. സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് ക്ലാസിക്കൽ ഗിത്താറിൽ 7-ആം ഗ്രേഡും വെസ്റ്റേൺ മ്യൂസിക് തിയറിയിൽ 5-ആം ഗ്രേഡും നേടിയിട്ടുണ്ട് .
ജൂൺ 14 ന് (വെള്ളിയാഴ്ച ) വൈകുന്നേരം 6.30ന് Hawker College 51 Murranji St ൽ ലൈവ് ബാൻഡ് പ്രകടനം നടക്കും.
Venue: Hawker College 51 Murranji St, Hawker ACT 2614
Date: Friday 14 June 2024
Time : 6:30 PM – 9:00 PM
PLATINUM-VIP $100.00 ADULT
DIAMOND $70.00 ADULT
GOLD $50.00 ADULT
$70.00 CHILD (5 years to 16 years old) Snacks and Dinner included
$50.00 CHILD (5 years to 16 years old) Dinner included
$40.00 Child (5 years to 16 years old) Dinner included
Booking started 0422 528 700
പതിനഞ്ചോളം മലയാള ചലച്ചിത്രങ്ങളുടെ സംഗീത സംവിധാനവും, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി നിരവധി പിന്നണി ഗാനങ്ങളും ആലപിച്ച് ശ്രദ്ധനേടിയ കലാകാരനാണ് അൽഫോൻസ്. ആഗോള കത്തോലിക്കാ അൽമായ പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ സംഗീത വിഭാഗം “റെക്സ് ബാൻഡി”ന്റെ സ്ഥാപകാംഗം, ലീഡ് ഗിറ്റാറിസ്റ്റ്, ഗായകൻ എന്നീ നിലകളിലാണ് അൽഫോൻസ് ജോസഫ് കേരളത്തിന്റെ സംഗീത ലോകത്ത് ആദ്യം വ്യക്തിമുദ്ര പതിപ്പിച്ചത്. സംഗീത സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, കൊച്ചി നഗരത്തിൽ “ക്രോസ് റോഡ്സ് മ്യൂസിക് അക്കാഡമി” Cross Roads Music Academy എന്ന പേരിൽ കുട്ടികൾക്കും യുവാക്കൾക്കുമായി പരിശീലന സ്ഥാപനവും നടത്തിവരുന്നു.































