ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം ഗ്രേസ് മാർക്ക് നൽകുന്നതിലും നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിലുമാണ് ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് വീണ്ടും പരീക്ഷ നടത്താനും. ഗ്രേസ് മാർക്ക് ഇല്ലാത്ത മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് നിർണയിക്കാനും സാധ്യത. പരീക്ഷയിൽ നിർദ്ദിഷ്ടസമയം ലഭിക്കാത്തതിന് ഗ്രേസ് മാർക്ക് അനുവദിച്ച 1563 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയേക്കും.
6 സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചത് പരിശോധിക്കാൻ യു പി എസ് സി മുൻ ചെയർമാൻ അധ്യക്ഷനായ നാല൦ഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവർക്ക് വീണ്ടും പരീക്ഷ നടത്തുകയോ ഗ്രേസ് മാറി ഇല്ലാത്ത മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് നിർണയിക്കുകയോ ചെയ്യുന്നതാണ് സമിതിയുടെ പരിഗണനയിലുള്ളതെന്നാണ് വിവരം. മുഴുവൻ സമയവും ലഭിച്ചില്ലെന്ന് കാട്ടി മേഘാലയ ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദത്തെവാഡ, ബലോദ് ഗുജറാത്തിലെ സൂറത്ത് ചണ്ഡീഗഡ് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങളിലെ 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചത്. ഇവരുടെ പ്രകടനം വിലയിരുത്തിയശേഷം വ്യത്യസ്ത മാർക്കുകൾ നൽകിയതിനാൽ ആണ് ചിലർക്ക് 718, 719 മാർക്ക് വരെ ലഭിച്ചതെന്നാണ് എൻടിഎ യുടെ വിശദീകരണം. പരാതി ഉയർന്ന ഹരിയാന സെൻററിലെ ആറ് വിദ്യാർത്ഥികൾക്ക് ഒന്നാം റാങ്കും ലഭിച്ചിരുന്നു.
ദേശീയ പരീക്ഷ ഏജൻസി പ്രസിദ്ധീകരിച്ച ആദ്യ ഉത്തര സൂചികയെ കുറിച്ച് 27020 പേരാണ് പരാതികൾ ഉന്നയിച്ചത്. ഇതിൽ 13 3 73 പേർ ഫിസിക്സിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർത്തിയത് എന്നും പരിശോധനയിൽ രണ്ട് ഓപ്ഷനുകൾ ശരിയുത്തരം ആയി കണക്കാക്കി മാർക്ക് നൽകേണ്ടി വന്നു എന്നും എൻഡിഎ വ്യക്തമാക്കി.
ഒരേ മാർക്ക് വന്നാൽ റാങ്ക് നിർണയിക്കുന്നതിനുള്ള കഴിഞ്ഞതവണത്തെ മാനദണ്ഡങ്ങൾ തന്നെയാണ് ഇത്തവണയും തുടർന്നത് കട്ട് ഓഫ് മാർക്ക് വർദ്ധിച്ചുവെങ്കിലും വിദ്യാർത്ഥികളുടെ മാർക്ക് നിലവാരം ഉയർന്നത് റാങ്കിനെ സ്വാധീനിച്ചു. പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളുടെ ശരാശരിമാർക്ക് കഴിഞ്ഞവർഷം 279.41 ആയിരുന്നെങ്കിൽ ഇക്കുറി അത് 323.5 5 ആണ്. സിലബസ് കുറച്ചതും പരീക്ഷയുടെ കാഠിന്യം കുറഞ്ഞതും പരീക്ഷാർത്ഥികളുടെ എണ്ണം വർധിച്ചതുമെല്ലാം ഇതിന് കാരണമായി. എല്ലാ സെന്ററുകളിലും സിസിടിവി ഉണ്ടെന്നു൦ പരീക്ഷ സമയത്തും അതിനുശേഷവു൦ ദൃശ്യങ്ങൾ വിലയിരുത്തി ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്നും എൻഡിഎ പറയുന്നു.































