ബ്രിസ്ബേയ്ൻ : ക്വീൻസ്‌ലാൻ്റ് സർവകലാശാലയിലെ വിദ്യാർത്ഥിനിയായ ശ്രീമതി ആർച്ച കെ. അജയൻ (28)
ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതയായി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയതായും ,തുടർ നടപടികളെക്കുറിച്ച് പിന്നീട് അറിയിക്കുന്നതാണെന്നും സുഹൃത്തുക്കൾ അറിയിച്ചു. ആർച്ചയുടെ അപ്രതീക്ഷിത വിയോഗത്തിൽ അങ്ങേയറ്റം ദുഃഖത്തിൽ ആഴ്ന്നിരിക്കുകയാണ് ബ്രിസ്ബേയ്ൻ മലയാളികൾ.
ഇന്ത്യയിലുള്ള ആർച്ചയുടെ കുടുംബത്തെയും ദുബായിലുള്ള ഭർത്താവിനെയും വിവരം അറിയിച്ചതായും സുഹൃത്തുക്കൾ വ്യക്തമാക്കി. സംസ്കാരം പിന്നീട് നടക്കും.































