ന്യൂസിലന്റില്‍ നടക്കുന്ന ലോക കൊയര്‍ ഗെയിംസ് എന്ന കൊയര്‍ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയന്‍ ടീമുകളില്‍ മലയാളികള്‍ നേതൃത്വം നല്കുന്ന ഗാനസംഘവും. മെല്‍ബണ്‍ ആസ്ഥാനമായ ദ കോമണ്‍ പീപ്പിള്‍ എന്ന കൊയര്‍ ഗ്രൂപ്പാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
ന്യൂസീലൻഡിലെ ഓക്ലൻഡിൽ നടക്കുന്ന 13-ാമത് ലോക ക്വയർ ഗെയിംസിൽ ഗ്രൂപ്പ് ക്വയർ വിഭാഗത്തിൽ രണ്ടാം സ്ഥാ നം നേടി തിരുവല്ല സ്വദേശി പരിശീലകനായ ഓസ്ട്രേലിയൻ ടീം. ഓസ്ട്രേലിയയെ പ്രതിനിധീകരി ക്കുന്ന ഗായക സംഘമായ “ദ് കോമൺ പീപ്പിൾ’ ഗായകസംഘത്തിന്റെ പരിശീലകൻ തിരുവല്ല കുറ്റപ്പുഴ സ്വദേശി പുളിയേലിൽ മാത്യൂസ് ഏബ്രഹാമാണ്. ഒളിംപിക്സ് മാതൃകയിൽ നടത്തുന്ന ക്വയർ ഗെയിംസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ ടീമുകളാണ് പങ്കെടുത്തത്. 28 വിഭാഗങ്ങളിലായായിരുന്നു മത്സരങ്ങൾ. നാഗാലാൻഡിൽ നിന്നുള്ള മാഡ്രിഗൽ സിങ്ങേഴ്സ് എന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 10 ദിവസമായാണ് മത്സരങ്ങൾ നടന്നത്.
ഓട്ടമൊബീൽ എൻജിനീയറായ മാത്യൂസ് ഫോഡ് കമ്പനിയിൽ കാർ ഡിസൈനറാണ്. 15 വർഷമായി മെൽബണിലാണു താമസം.
മുൻപ് കുറ്റപ്പുഴ ജറുസലം മാർ ത്തോമ്മാ പള്ളിയിലെ ഗായകസം ഘത്തിലും ഇപ്പോൾ മെൽബൺ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി യിലെയും ക്വയർ അംഗമാണ്. 40 അംഗ ഗായകസംഘത്തിൽ 25 പേർ കേരളത്തിൽ വേരുകളുള്ളവരാണ്.
തിരുവല്ല മാർത്തോമ്മാ കോളജ് മുൻ അധ്യാപകൻ പി.ജി.ഏബ്രഹാമിന്റെയും എംജിഎം എച്ച്എസ്എസ് മുൻ പ്രഥമാധ്യാപിക ശാന്തമ്മ ഏബ്രഹാമിന്റെയും മകനാണ് മാത്യു ഏബ്രഹാം പുളിയേലിൽ.































