വയനാട് ജില്ലിയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്ത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് പറയുകയാണ് നടൻ മോഹൻലാല്‍
ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു. മുമ്പും നമ്മള് വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താൻ പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കുന്നു. മോഹൻലാല്‍ സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ ചില ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. തന്റെ 122 ഇൻഫാൻട്രി ബറ്റാലിയനും ദുരന്ത മുഖത്ത് മുൻനിരയിലുള്ളതിന് നന്ദിയുള്ളവനാണ് എന്നും പറയുന്നു മോഹൻലാല്‍.






























