വയനാട് : ജോർജ്ജ് പോൾ മിട്ടുവിൻ്റെ (12 Billa Close, Drewvale ) പിതാവ് കെ വി പൗലോസ് 2024 ഓഗസ്റ്റ് 2 ന് രാത്രി 8:45 ന് നിര്യാതനായി. DMOH-ൽ നിന്ന് വിരമിച്ച SMO (ഫാർമസിസ്റ്റ്) ആയിരുന്ന കെ വി പൗലോസ്, സ്നേഹത്തിൻ്റെയും ദയയുടെയും കരുത്തിൻ്റെയും പര്യായമായി സ്മരിക്കപ്പെടുമെന്ന് അദ്ദേഹത്തെ അറിയുന്നവർ ഓർത്തെടുത്തു.
സംസ്കാര ചടങ്ങുകൾ ഇന്ന് തിങ്കളാഴ്ച ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.






























