ഗോവിന്ദ് പത്മസൂര്യ നായകനായ മനോരാജ്യത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ” തെളിവാനമേ ” എന്ന ഗാനം റിലീസ് ആയി. ചിത്രത്തിലെ നായിക കൂടെ ആയ രഞ്ജിത മേനോന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് നിഖിൽ സാനാണ്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ വളരെ പ്രധാനപെട്ട പ്രണയ ഗാനമാണിത്.
ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.
വിദേശ രാജ്യത്താണെങ്കിലും കേരള തനിമയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുവിന്റെയും പാശ്ചാത്യ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് മനോരാജ്യം. മനുവിന്റെ ജീവിതത്തിലേക്ക് മായ എന്ന പെൺകുട്ടി കടന്നുവരുന്നതോടെ ചിത്രം വേറൊരു തലത്തിലേക്ക് പോകുന്നു . മനുവിന്റെയും മായയുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി,യശ്വിജസ്വൽ, Resmi Jayakumar, Ayoob Parambil, Issac Paul തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.
മധേസ് ആർ ക്യാമറമാൻ ആയിട്ടുള്ള ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. റഷീദ് പാറക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യുനസിയോ, നിഖിൽ സന എന്നിവർ ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. കോ പ്രൊഡ്യൂസർ -രശ്മി ജയകുമാർ, മാർക്ക് യു എസ് കോൺസെപ്ഷൻ – അയൂബ് തലശ്ശേരി പറമ്പിൽ, ബിജിഎം -സുപ, രാമു,ആർട്ട് ഡയറക്ടർ – ശ്രീരാജ് രാജപ്പൻ, രെജു റാഫെൽ, മേക്കപ്പ് -ലിജി വർഗീസ്,യാഷ്വി ജസ്വൽ, പ്രൊഡക്ഷൻ കൺട്രോളർ – പി സി മുഹമ്മദ്, കോസ്റ്റുംസ് – ശബാന,ഇയ്ന, എ ആർ ഹാൻഡ്‌ലൂംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ലിനീഷ് ജോൺ, കളറിസ്റ്റ് – ബിലാൽ റഷീദ്, സൗണ്ട് ഡിസൈൻ -കരുൺ പ്രസാദ്, പി ആർ ഓ -സുനിത സുനിൽ, സ്റ്റിൽസ് -നിസാർ മൊയ്‌ദീൻ,ഡിസൈൻ – സജീഷ് എം ഡിസൈൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.






























