ഗോൾഡ് കോസ്റ്റ് : ഗോൾഡ് കോസ്റ്റിലെ ആദ്യകാല മലയാളികളിലൊരാളും തൊടുപുഴയ്ക്കടുത്തുള്ള നാകപ്പുഴ സ്വദേശിയുമായ ജോസ് കുര്യൻ മാനുവൽ(61 വയസ്സ് ) ഓഗസ്റ്റ് 23 ന് അന്തരിച്ചു. കല്ലറക്കൽ കുടുംബാംഗമായ അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകൾ നാളെ ബുധനാഴ്ച (28 ഓഗസ്റ്റ് ) രാവിലെ 9:30 നു നേരാങ് സെന്റ് . ബ്രിജിഡ്സ് പള്ളിയിൽ വച്ച് നടത്തപ്പെടുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു ( ST BRIGID’S CATHOLIC PARISH 39-49 MCLAREN RD, NERANG). ആഷ്‌മോറിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത് .
ഭാര്യ – റുബിമോൾ ജോസ്
മക്കൾ – ടെറിന ജോസ്, കുര്യൻ ജോസ്






























