ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളീ സംഘടനയായ ഇല്ലവാര മലയാളീ അസോസിയേഷന് പുതിയ നേതൃത്വം ലഭിച്ചു. ഗിരീഷ് കുമാർ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജിഷോ ജോസഫ് സെക്രട്ടറിയായും ജീസ് ചേനത്തുകാരൻ പി.ആർ.ഓ.യായും ഗീവർഗീസ് ട്രഷററായും ചുമതലയേറ്റു. ധിരേഷ് സ്വാമിയും സജി ജോണും വൈസ് പ്രസിഡന്റുമാരായി. ജോജൻ ജോർജും ഷിന്റോ സെബാസ്റ്റ്യൻ ജോയിന്റ് സെക്രട്ടറിമാരായി. ടിബിൻ ജോയ്, സിനോയ് സിറിയക്, ഡോൾഫിൻ ദേവസ്സിക്കുട്ടി, ഷാരോൺ ജോസ്ഫ്, ജിജോ കുഞ്ഞാപ്പു എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഐഎംഎ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച മലയാളീ അസോസിയേഷനുകളിൽ ഒന്നായി മാറിയിരിക്കുന്നു. പുതിയ പ്രസിഡന്റ് ഗിരീഷ് കുമാർ പറഞ്ഞു, “ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കാണൂ! ഒരുമിച്ച്, ഒരു മാറ്റമുണ്ടാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വർഷം മുഴുവനും നിങ്ങളുടെ പിന്തുണ ഞങ്ങൾ ക്ഷണിക്കുന്നു.”
ഡിസംബർ 28ന് നടക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.അതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു , എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു . എല്ലാ വർഷത്തെ പോലെ ഇപ്രാവശ്യവും കേരള ന്യൂസ് ഐ എം എ യുടെ കൂടെത്തന്നെ കാണണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു






























