വാഷിംഗ്ടണ്‍ : യു.എസില്‍ ആശങ്കയായി വീണ്ടും ഇ.കോളി ബാക്ടീരിയ വ്യാപനം. കാലിഫോർണിയയില്‍ ഒരാള്‍ മരിച്ചു. കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്രിംവേ ഫാംസിന്റെ പായ്ക്ക് ചെയ്ത ഓർഗാനിക് കാരറ്റില്‍ നിന്നാണ് അണുബാധ പടർന്നതെന്ന് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവെൻഷൻ (സി.ഡി.സി) അറിയിച്ചു.
18 സംസ്ഥാനങ്ങളിലായി 39 കേസുകള്‍ കണ്ടെത്തി. സെപ്തംബർ 6 – ഒക്ടോബർ 28 കാലയളവിലാണ് ഇവർക്ക് അണുബാധ സ്ഥിരീകരിച്ചത്. ബാക്ടീരിയ സാന്നിദ്ധ്യമുള്ള കാരറ്റുകള്‍ ഷോപ്പുകളില്‍ നിന്ന് പിൻവലിച്ചു.
കഴിഞ്ഞ മാസം ഫാസ്റ്റ് ഫുഡ് ഭീമനായ മക്‌ഡൊണാള്‍ഡ്സിന്റെ ബർഗർ കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ബർഗറിലെ ഉള്ളിയിലാണ് ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്.






























