ഓസ്ട്രേലിയ : മെല്‍ബണ്‍- കൊളംബോ വിമാന സര്‍വീസ് ആരംഭിച്ചതിന്റെ ഏഴാം വാര്‍ഷികം ആഘോഷിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്.
‘വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഈ സുപ്രധാന വിമാന സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നടത്തുന്നത്. ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധവും വിനോദ സഞ്ചാരവും വിപുലമാക്കാന്‍ വേണ്ട അടിത്തറയിടാന്‍ ഈ സര്‍വീസിനായി’ എന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വേള്‍ഡ് വൈഡ് സെയില്‍സ് ആൻഡ് ഡിസ്ട്രിബ്യൂഷന്‍ തലവന്‍ ദിമുതു തെനകോണ് പറഞ്ഞു. ശ്രീലങ്കന്‍ എയര്‍ലൈന്‍ ടീം അംഗങ്ങളുടെ പരിശ്രമമാണ് ഈ വിമാന സര്‍വീസിന്റെ വിജയത്തിനു പിന്നിലെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഏഷ്യ പസഫിക് റീജ്യണല്‍ മാനേജര്‍ വി രവീന്ദ്രന് പ്രതികരിച്ചു.
അതേസമയം ശ്രീലങ്കയില്‍ നിന്നു മാത്രമല്ല ഇന്ത്യയില്‍ നിന്നും നിരവധി പ്രവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അനുഗ്രഹമാണ് ഈ സർവീസ്. ശ്രീലങ്കയിലേക്കുള്ള വിനോദ സഞ്ചാരികളെ കൂട്ടുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാംസ്ക്കാരിക സാമ്പത്ത ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും സാധിച്ച ഈ വിമാന സര്‍വീസ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ മുഖ്യ സര്‍വീസായി മാറി.































