കോട്ടയം : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് പ്രശസ്ത നാടൻപാട്ട് കലാകാരനായിരുന്ന കലാഭവൻ മണിയുടെ സ്മരണാർത്ഥം മണിനാദം എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിച്ചുവരികയാണ്. 2025ലെ മണിനാദം ജില്ലാതല മത്സരം 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ കോട്ടയം ബസേലിയസ് കോളേജിൽ വച്ച് സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
അന്നേദിവസം വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് ബഹു യുവജനക്ഷേമ ബോർഡ് മെമ്പർ അഡ്വ.റോണി മാത്യു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുന്നതായിരിക്കുമെന്ന്
പ്രൊഫ.ഡോ.ബിജു തോമസ് (പ്രിൻസിപ്പൽ ബസേലിയസ് കോളേജ് കോട്ടയം), ലൈജു.ടി.എസ് (ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ), കെ.രഞ്ജിത്കുമാർ (യുവജന ക്ഷേമ ബോർഡ്ജില്ലാ കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.
പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ വ്യക്തമാക്കി.































