കൊച്ചി : കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വിൽപ്പനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് 6 മാസമായെന്നാണ് പൊലീസ് കണ്ടെത്തൽ. നാല് കിലോ കഞ്ചാവാണ് അനുരാജ് വാങ്ങിയത്. എന്നാൽ 2 കിലോ മാത്രമാണ് പിടിച്ചെടുത്തത്. കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. വിൽപ്പനക്കുള്ള കഞ്ചാവ് വാങ്ങാൻ അനുരാജ് ഗൂഗിൾ പേ വഴി 16000 രൂപയും ബാക്കി പണം നേരിട്ടും കൈമാറിയെന്നും പൊലീസ് കണ്ടെത്തി.
അനുരാജാണ് ഹോളി ആഘോഷത്തിന്റെ മറവിൽ കളമശ്ശേരി പോളിടെക്നിക്കിലേക്ക് കഞ്ചാവ് എത്തിക്കാൻ പണം പിരിച്ചത്. വ്യാപക പണപ്പിരിവ് നടത്തിയില്ലെന്നും കുറച്ചു പേർക്കാണ് കഞ്ചാവ് എത്തിച്ചതെന്നുമാണ് അനുരാജിന്റെ മൊഴി. റിമാൻഡിലുള്ള അനുരാജിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.