സിഡ്‌നി: വേൾഡ് മലയാളി കൗൺസിൽ (WMC) ഓസ്‌ട്രേലിയ NSW സംഘടിപ്പിക്കുന്ന
ഓണാഘോഷം ഈ വർഷം ബഹുസാംസ്കാരിക മേളയായി അരങ്ങേറും,പരിപാടി അവതരിപ്പിക്കുന്നത് ലക്സ് ഹോസ്റ്റ് Lux Host . ഓഗസ്റ്റ് 17ന് വിറ്റ്‌ലാം സെന്ററിൽ വെച്ച് നടക്കുന്ന വർണ്ണാഭമായ ആഘോഷത്തിൽ പ്രമുഖ മലയാള സിനിമാ താരങ്ങളായ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, മീനാക്ഷി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര നൃത്തരൂപങ്ങളും മറ്റ് കലാപരിപാടികളും അവതരിപ്പിക്കും. ഇത് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് തങ്ങളുടെ പാരമ്പര്യത്തോടൊപ്പം മറ്റു സംസ്കാരങ്ങളെയും അടുത്തറിയാനും ആസ്വദിക്കാനുമുള്ള ഒരവസരമായിരിക്കും.
ഹൃദ്യമായ കലാപരിപാടികൾ, നാടൻ പാട്ടുകൾ, വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ ആഘോഷം വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കാനും സന്തോഷത്തോടെ ഓണം ആഘോഷിക്കാനും ലക്ഷ്യമിടുന്നു. ഈ പ്രത്യേക പരിപാടിയുടെ ഭാഗമാകാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഈ പരിപാടി മറ്റ് സംസ്ഥാനങ്ങളിൽ ആവശ്യമുള്ളവർ
കൂടുതൽ വിവരങ്ങൾക്കും പങ്കാളികളാകാനും താഴെ കാണുന്നവരെ ബന്ധപ്പെടാവുന്നതാണ്:
* Deepa Nair: 0431 603 047
* Lisa Binu: 0452 592 355
* Aslam: 0478 333 786































