Monday, November 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

വിൻസി അലോഷ്യസിന്‍റെ പരാതി; ഇന്‍റേണൽ കമ്മിറ്റി യോഗം നടന്ന വേദിയെ ചൊല്ലി വിവാദം, ഫിലിം ചേംബറിന് അതൃപ്തി

by Kerala News Web Desk 04
April 22, 2025
in KERALA
0 0
A A
ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; വിൻസിയുടെ മൊഴിയെടുക്കാൻ എക്സൈസ്; നിയമനടപടിക്ക് താത്പര്യമില്ലെന്ന് കുടുംബം
Share on WhatsappShare on FacebookShare on TwitterShare on Telegram

എറണാകുളം: നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടന്ന സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റി യോഗത്തിന്‍റെ വേദിയെ ചൊല്ലി വിവാദം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിലാണ് ഇന്‍റേണൽ കമ്മിറ്റിയുടെ യോഗം നടന്നത്. നിര്‍മാതാക്കളുടെ സംഘടനയുടെ ഓഫീസിൽ യോഗം നടത്തിയതിൽ ഫിലിം ചേംബറിൽ അഭിപ്രായ വ്യത്യാസമുണ്ട്. സിനിമ സംഘടനയുടെ ഓഫീസിൽ ഇന്‍റേണൽ കമ്മിറ്റി യോഗം ചേര്‍ന്നത് ചട്ട വിരുദ്ധമാണെന്ന് ഫിലിം ചേംബറിന്‍റെ മോണിറ്ററിങ് കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നു.

സിനിമ സംഘടനയുടെ ഓഫീസുകളിൽ യോഗം ചേരാൻ പാടില്ലെന്ന് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാൽ, ഇത് കണക്കിലെടുക്കാതെ സൂത്രവാക്യം സിനിമയുടെ ഇന്‍റേണൽ കമ്മിറ്റി യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസിലെ ഹാളിൽ യോഗം ചേരുകയായിരുന്നുവെന്നാണ് വിവരം. ഇത്തരമൊരു സുപ്രധാന യോഗം സിനിമ സംഘടനയുടെ ഓഫീസിൽ ചേര്‍ന്നത് സുതാര്യതയെയും നിക്ഷപക്ഷതയെയും ബാധിക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, അത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ഓഫീസായി കാണേണ്ടതില്ലെന്നും അവര്‍ വാടകക്ക് നൽകുന്ന അവരുടെ ഹാളിലാണ് യോഗം ചേര്‍ന്നതെന്നുമാണ് സിനിമ അധികൃതരുടെ വിശദീകരണം. അതേസമം, നടി വിൻസി അലോഷ്യസിന്‍റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ഇന്‍റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈൻ ഉറപ്പ് നൽകി. ബോധപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു..

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്‍റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. തന്‍റെ പരാതി ചോർന്നതിലുള്ള അതൃപ്തിയും വിൻസി യോഗത്തിൽ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഇല്ലെന്ന നിലപാട് ഇന്‍റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു. ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് ആലോചന. ഷൈൻ ടോം ചാക്കോയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് താര സംഘടനയും. താര സംഘടനയും ഫിലിം ചേമ്പറും ഇന്‍റേണൽ കമ്മിറ്റി യോഗത്തിന്‍റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായതോടെയാണ് ഏറെ വൈകിയുള്ള ഇന്‍റേണല്‍ കമ്മറ്റിയുടെ ഇടപെടൽ. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് നേരത്തെ തന്നെ അറിയിച്ചിരുന്നത്.

ഇരു ഭാഗവും കേട്ടതോടെ അന്തിമ അന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കി ഫിലിം ചെമ്പറിന്‍റെ മോണിറ്ററിങ് കമ്മറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി. റിപ്പോർട്ടിൽ ഗൗരവകരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ ഷൈനിനെതിരെ നടപടി എടുക്കാനും കമ്മിറ്റിക്ക് നിർദേശം നൽകാം. നിർദേശം എന്ത് തന്നെയായാലും അത് അനുസരിക്കാൻ സിനിമ സംഘടനകൾ ബാധ്യസ്ഥരാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം
KERALA

പ്രവാസികൾക്കായി വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് കേരളം; മൂന്ന് ഏക്കർ മുതൽ ഭൂമിയുള്ളവർക്ക് അവസരം

November 18, 2026
ആറ് മാസം പിന്നിട്ട് സതീശൻ സർക്കാർ
KERALA

ആറ് മാസം പിന്നിട്ട് സതീശൻ സർക്കാർ

November 18, 2026
വേദനകളുടെ ഇരുട്ടില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നയാൾ’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കണ്ണൻ സാഗര്‍
KERALA

വേദനകളുടെ ഇരുട്ടില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നയാൾ’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കണ്ണൻ സാഗര്‍

November 17, 2026
മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ പുറത്തേക്ക്, ജയിൽ മോചിതനാകുന്നത് 36 ദിവസത്തിന് ശേഷം
KERALA

മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ പുറത്തേക്ക്, ജയിൽ മോചിതനാകുന്നത് 36 ദിവസത്തിന് ശേഷം

November 16, 2026
മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകളിൽ ഫോറെൻസിക് ഓഡിറ്റിങ് നടത്താൻ എസ്ഐടി
KERALA

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകളിൽ ഫോറെൻസിക് ഓഡിറ്റിങ് നടത്താൻ എസ്ഐടി

November 13, 2026
കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ
KERALA

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യ​​ദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

November 7, 2026
ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ
KERALA

ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല, ​ഗുരുതര അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ

November 7, 2026
സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്
KERALA

സർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

November 3, 2026
കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ
KERALA

കായിക മേളയിലെ പുഴു വിവാദം: അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ

October 29, 2026
Next Post
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു; പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടമായി

ഫ്രാൻസിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് കത്തിനശിച്ചു; പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടമായി

‘ഈ 6 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പഠിക്കാനായി വരണമെന്നില്ല’; ഞെട്ടിക്കുന്ന തീരുമാനവുമായി ഓസ്ട്രേലിയ

'ഈ 6 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പഠിക്കാനായി വരണമെന്നില്ല'; ഞെട്ടിക്കുന്ന തീരുമാനവുമായി ഓസ്ട്രേലിയ

പഹൽ​ഗാം ഭീകരാക്രമണം; ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം, അപലപിച്ച് മുഖ്യമന്ത്രി, അമിത് ഷാ ശ്രീനഗറിലെത്തി

പഹൽ​ഗാം ഭീകരാക്രമണം; ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം, അപലപിച്ച് മുഖ്യമന്ത്രി, അമിത് ഷാ ശ്രീനഗറിലെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

November 23, 2026
ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

November 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist