ബ്രിസ്‌ബേൻ : അൻസാക് (ANZAC) ദിനം എന്നത് ഓസ്ട്രേലിയയും ന്യൂസീലൻഡും ചേർന്ന് ആദ്യമായി ഒന്നിച്ചെത്തി ആദ്യലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരായ “Australian and New Zealand Army Corps” എന്ന വിഭാഗത്തെ അനുസ്മരിക്കുന്ന ദിവസമാണ്. എല്ലാ വർഷവും ഏപ്രിൽ25ന് യുദ്ധത്തിൽ ജീവൻ അർപ്പിച്ചവരെയും സേവനം നടത്തിയവരെയും ആദരിക്കുന്നു.
ഓസ്ട്രേലിയയിലെ ബ്രിസ്‌ബേൻ സിറ്റിയിലും ഇപ്സ്വിച്ച് നഗരങ്ങളിലും വളരെ പകിട്ടേറിയ പരേഡുകൾ നടന്നു. റോഡിന്റെ ഇരുവശങ്ങളിലും അഭിവാദ്യമർപ്പിക്കാൻ ജനങ്ങൾ തിങ്ങികൂടി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ കൈകൾവീശിയും കൈയ്യടിച്ചും പതാകകൾ വീശിയും അഭിവാദ്യം അർപ്പിച്ചു.
വർണ്ണപ്പകിട്ടേകിയ പരേഡ്
തുടക്കത്തിൽ ചെറിയകാറ്റും മഴയും വീശി അനുഗ്രഹിച്ചു. അതിനുശേഷം ഹെലികോപ്റ്റർ അവിടെക്കൂടിയ ജനങ്ങളെ അഭിവാദ്യത്തിനുശേഷം താഴ്ന്നുപറന്നു. സ്കൂൾകുട്ടികൾ മുതൽ കോളജ് വിദ്യാർഥികളും പങ്കെടുത്തു. സൈനികരുടെ മേൽ ഉദ്യോഗസ്ഥർ പ്രത്യേകം അലങ്കരിച്ച പീഠത്തിൽ നിന്ന് അഭിവാദ്യം അർപ്പിച്ചു. പരേഡിൽ ഒട്ടകം മുതൽ നായ്ക്കൾ വരെ അണിനിരന്നു. അൻസാക് ദിനത്തിൽ, ക്വീൻസ്‌ലാൻഡിലെ ഇപ്‌സ്വിച്ച് നഗരം ത്യാഗത്തിന്റെയും സേവനത്തിന്റെയും ഓർമപുതുപ്പിക്കുന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്ത് നടന്ന പ്രധാന പരേഡും അനുബന്ധ ചടങ്ങുകളും ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചു.
പ്രധാന അൻസാക് ദിന പരേഡ് രാവിലെ 10.45ന് ബ്രിസ്ബെയിൻ സ്ട്രീറ്റും വാഗ്‌ഹോൺ സ്ട്രീറ്റും ചേരുന്ന കോണിൽനിന്ന് ആരംഭിച്ചു. പരേഡ് ബ്രിസ്ബെയിൻ സ്ട്രീറ്റ് വഴി നിക്കോളസ് സ്ട്രീറ്റിലേക്ക് നീങ്ങി, ടുൾമർപ്ലേസിൽ അവസാനിച്ചു. നഗരത്തിന്റെ മുഖ്യവഴികളിലൂടെ കടന്നുപോയത്കൊണ്ട് തന്നെ നഗരവാസികൾക്ക് പരേഡിന്റെ ദൃശ്യങ്ങൾ നേരിൽകാണാനുള്ള അവസരം ലഭിച്ചു.
പരേഡിലെ പ്രധാനഘടകങ്ങൾ
∙ പരേഡിൽ വിവിധ സൈനിക വിഭാഗങ്ങളും സാമൂഹിക സംഘടനകളും പങ്കെടുത്തു.
∙ ക്വീൻസ്‌ലാൻഡ് പോലീസ്മോട്ടോർസൈക്കിൾ സ്കോർട്ട്
∙ പ്രതിരോധ വാഹനങ്ങൾ
∙ 2-ാം ലൈറ്റ്ഹോഴ്സ്പ്ലെയിൻലാൻഡ് ട്രൂപ്പ്
∙ വെറ്ററൻമാരും ജീപ്പുകളും
∙ ഇപ്‌സ്വിച്ച് സിറ്റിപൈപ്പ്ബാൻഡ്
∙ ഫ്ലാഗ് പാർട്ടി
∙ മുൻ സൈനികരും സിവിലിയന്മാരും
∙ RAAF സുരക്ഷാ, ഫയർ സ്കൂൾ, ഗാർഡ്ഡോഗുകൾ
∙ ആർമി 26 TPT സ്ക്വാഡ്രൺ, 2 ഒട്ടകങ്ങൾ
∙ എയർ ഫോഴ്‌സ്, ആർമി, നേവികേഡറ്റുകൾ
∙ ആകാശപ്രദർശനംറോയൽ ഓസ്ട്രേലിയൻ എയർഫോഴ്‌സ് അനുസ്മരണമായ ആകാശപ്രദർശനം നടത്തി. EA-18G ഗ്രൗളർ, F/A-18F സൂപ്പർഹോർണറ്റ്, C-27J സ്പാർട്ടൻ എന്നീവിമാനങ്ങൾ ഇപ്‌സ്വിച്ച് ഉൾപ്പെടെ വിവിധസ്ഥലങ്ങളിൽ പറന്നു. ഈ പ്രദർശനം അൻസാക് ദിനത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്നതായി മാറി.































