Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ജനുവരി 26 ഓസ്ട്രേലിയയിൽ ഉയർത്തുന്ന ചോദ്യങ്ങൾ

by Kerala News Web Desk 04
January 25, 2023
in AUSTRALIA
0 0
A A
ജനുവരി 26 ഓസ്ട്രേലിയയിൽ ഉയർത്തുന്ന ചോദ്യങ്ങൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്ട്രേലിയയിലെ എല്ലാ ജനങ്ങൾക്കും ഒരുമിച്ചാഘോഷിക്കാൻ കഴിയുന്ന രീതിയിൽ ഓസ്ട്രേലിയ ഡേയുടെ തീയതി മാറ്റണമെന്ന ആവശ്യം ഓരോ വർഷവും കൂടുതൽ ശക്തമാകുകയാണ്. ആദിമവർഗ്ഗ വിഭാഗങ്ങൾക്ക് ജനുവരി 26 ദുഃഖാചരണത്തിന്റെ ദിനമാണ്.ബാർബിക്യുവും, ബീച്ചുമെല്ലാമായാണ് ഓസ്ട്രേലിയയിലെമ്പാടുമുള്ള നല്ലൊരു ഭാഗം പേരും ഓസ്ട്രേലിയ ഡേ, അഥവാ ജനുവരി 26, ആഘോഷിക്കുക.രാജ്യത്തിന് നൽകിയ സേവനം പരിഗണിച്ച് നൂറുകണക്കിന് പേർക്ക് ബഹുമതികളും അംഗീകാരങ്ങളും നൽകുന്ന ദിവസം കൂടിയാണ് അത്.
ഒട്ടേറെ പേർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കുന്ന ദിവസവുമാണ് ഓസ്ട്രേലിയ ഡേ.

പക്ഷേ ഓസ്ട്രേലിയയിലെ ആദിമവർഗ്ഗ സമൂഹങ്ങൾക്ക് ഇതൊരു ആഘോഷദിവസമല്ല. മറിച്ച്, വിലാപത്തിന്റെയും,ദുഃഖകരമായ ഒരു ഓർമ്മപുതുക്കലിന്റെയും ദിവസമാണ്.ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് കോളനിവത്കരണം തുടങ്ങിയ ദിവസത്തിന്റെ ഓർമ്മയാണ് ജനുവരി 26.ക്യാപ്റ്റൻ കുക്കിന്റെ നേത്വത്തിലുള്ള ആദ്യ ബ്രിട്ടീഷ് കപ്പൽ ഇവിടെയെത്തിയ ദിവസം.മണ്ണിന്റെ യഥാർത്ഥ ഉടമകൾ തലമുറകളോളം നേരിട്ട അക്രമങ്ങളും, വംശഹത്യയും, വംശീയ അതിക്രമങ്ങളും, ക്രൂരതകളും എല്ലാം ഓർക്കുന്ന ദിവസം.
ഓസ്ട്രേലിയയുടെ ഐക്യവും അഖണ്ഡതയുമെല്ലാം ആഘോഷിക്കുന്നതിനുള്ള ദേശീയ ദിനം ഇത്തരത്തിൽ സംഘർഷങ്ങളുടെയും ക്രൂരതകളുടെയും ഓർമ്മപേറുന്ന ദിവസത്തിൽ തന്നെ വേണോ എന്ന ചോദ്യം ഏറെ നാളായി വ്യാപകമായി ചർച്ചയാകുന്നതാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2021ലെ സെൻസസ് പ്രകാരം വിദേശത്ത് ജനിച്ച 70 ലക്ഷത്തിലേറെ പേരാണ് ഓസ്ട്രേലിയയിലുള്ളത്.രാജ്യത്തെ ആകെ ജനസംഖ്യയുടെ 29.3 ശതമാനം പേർ.60,000 വർഷത്തിലേറെയായി ഈ മണ്ണിൽ ജീവിക്കുന്നവരുടെ സംസ്കാരവും, കുടിയേറിയെത്തിയ 70 ലക്ഷം പേരുടെ സംസ്കാരവും ഉൾപ്പെടെ ആഘോഷിക്കുന്നതാകണം ദേശീയ ദിനം എന്നാണ് എത്യോപ്യൻ വംശജനായ അസെഫ ബെക്കലെ പറയുന്നത്.ഓസ്ട്രേലിയ ഡേ ആഘോഷദിവസം മാറ്റുന്നതിൽ തെറ്റൊന്നുമില്ല എന്നാണ് ബെക്കെലെയുടെ അഭിപ്രായം.സമാധാനവും സന്തോഷവും ഐക്യവുമാണ് ഇത്തരം ആഘോഷങ്ങളിലൂടെ അന്തിമമായി നേടേണ്ടത്.തെറ്റായ ദിവസമാണ് ഓസ്ട്രേലിയ ഡേ ആയി ആഘോഷിക്കുന്നതെന്ന് ആദിമവർഗ്ഗ ഗായകനും ഗാനരചയിതാവുമായ ഗവിൻ സോമേഴ്സും ചൂണ്ടിക്കാട്ടി.
അഭിമാനത്തോടെയും ഒരുമയോടെയും ആഘോഷിക്കാൻ കഴിയുന്ന ദിവസമാണ് ദേശീയ ദിനമെന്ന് അദ്ദേഹം പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നമ്മൾ പരസ്പരം എങ്ങനെ കാണുന്നു എന്നു ചിന്തിക്കാൻ ഓസ്ട്രേലിയ ഡേയിൽ തയ്യാറാകുകയാണ് ഓരോ ഓസ്ട്രേലിയക്കാരും ചെയ്യാനുള്ളതെന്ന് ആദിമവർഗ്ഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന KWY എന്ന സന്നദ്ധസംഘടനയുടെ CEO ക്രൈഗ് റിഗ്നേ അഭിപ്രായപ്പെട്ടു.ഒരുമിച്ചുള്ള ഭാവിയെക്കുറിച്ച് സങ്കൽപ്പിക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം.രാജ്യവ്യാപകമായ പൗരത്വ ദാന ചടങ്ങുകൾ നടത്തുന്ന ദിവസമാണ് ജനുവരി 26 എങ്കിലും, ചില കൗൺസിലുകൾ അത് ഒഴിവാക്കുന്നുണ്ട്.വടക്കൻ മെൽബണിലെ മെറി-ബെക് സിറ്റി കൗൺസിൽ അത്തരമൊരു തീരുമാനമാണ് എടുത്തിരിക്കുന്നത്. വുറുഞ്ജരി വോയി-വുറുംഗ് ജനതയുടെ പരമ്പരാഗത ഉടമസ്ഥയിലുള്ള കൂലിൻ ദേശത്താണ് ഈ കൗൺസിൽ.ആദിമവർഗ്ഗ ജനത നൂറ്റാണ്ടുകൾ നേരിട്ട സംഘർഷങ്ങൾ കണക്കിലെടുത്താണ് പൗരത്വദാന ചടങ്ങുകൾ മാറ്റിവയ്ക്കുന്നതെന്ന് കൗൺസിൽ മേയർ എഞ്ചലിക്ക പാനോപൗലോസ് പറഞ്ഞു.കോളനിവത്കരണത്തിന്റെ ഭാഗമായി തലമുറകളായി അനുഭവിക്കുന്ന വേദനകളുടെയും വംശീയ വിദ്വേഷത്തിന്റെയും മുറിവ് ആദിമവർഗ്ഗ ജനതയിൽ നിന്ന് പെട്ടെന്ന് മാറില്ലെന്നും അവർ ചൂണ്ടിക്കാട്ടി.ജനുവരി 26 ആഘോഷിക്കേണ്ട ദിവസമല്ല എന്ന ആദിമവർഗ്ഗ ജനതയുടെ വാക്കുകൾക്ക് അതുകൊണ്ടാണ് നമ്മൾ ചെവികൊടുക്കേണ്ടത് – പാനോപൗലോസ് അഭിപ്രായപ്പെട്ടു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും
AUSTRALIA

പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

November 5, 2026
ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി
AUSTRALIA

ഓസ്‌ട്രേലിയയിൽ 235 മില്യൺ ഡോളറിന്റെ ക്ഷേമനിധി തട്ടിപ്പ്: അഞ്ച് പേർക്കെതിരെ കുറ്റം ചുമത്തി

November 5, 2026
Next Post
SMS തട്ടിപ്പിൽ ദമ്പതികൾക്ക് നഷ്ടമായത് 98,000 ഡോളർ

SMS തട്ടിപ്പിൽ ദമ്പതികൾക്ക് നഷ്ടമായത് 98,000 ഡോളർ

പാര്‍ട്ടി പദവികൾ രാജിവച്ച് അനിൽ ആൻ്റണി

പാര്‍ട്ടി പദവികൾ രാജിവച്ച് അനിൽ ആൻ്റണി

ഉത്സവങ്ങളിലെ സൗജന്യ അന്നദാനം, ഭക്ഷ്യ പാനീയ വിതരണം: അനുമതി നിർബന്ധം, തിരുവനന്തപുരത്ത് നിർദേശം

ഉത്സവങ്ങളിലെ സൗജന്യ അന്നദാനം, ഭക്ഷ്യ പാനീയ വിതരണം: അനുമതി നിർബന്ധം, തിരുവനന്തപുരത്ത് നിർദേശം

ബാത്ത് റൂമിൽ വീണ് ഒന്നരവയസ്സുകാരി മുങ്ങി മരിച്ചു

ബാത്ത് റൂമിൽ വീണ് ഒന്നരവയസ്സുകാരി മുങ്ങി മരിച്ചു

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist