സിഡ്നി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ തോമസ് മൊട്ടക്കൽ മെയ് 4 മുതൽ 10 വരെ ഓസ്‌ട്രേലിയയിലെ വിവിധ WMC പ്രൊവിൻസുകൾ സന്ദർശിക്കുന്നു. മെയ് 4 ന് പെർത്തിൽ എത്തുന്ന ശ്രീ മൊട്ടക്കൽ WMC പെർത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം മെയ് 5 ന് ബ്രിസ്ബനിൽ WMC ബ്രിസ്‌ബേൻ പ്രൊവിൻസ് സംഘടിപ്പിക്കുന്ന ഗ്രീറ്റ് ആൻഡ് മീറ്റ് പ്രോഗ്രാമിൽ പങ്കെടുക്കും. അതിനുശേഷം മെയ് 9 ന് WMC ഓസ്ട്രേലിയ NSW സിഡ്‌നിയിൽ NSW പാർലമെൻറിൽ സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റ് പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഗ്ലോബൽ പ്രെസിഡന്റിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തിൽ ഫാർ ഈസ്റ്റ് ഏഷ്യ ആൻഡ് ഓസ്ട്രേലിയ റീജിയണൽ ചെയർമാൻ കിരൺ ജെയിംസ് അദ്ദേഹത്തെ അനുഗമിക്കുന്നതായിരിക്കും. നിലവിൽ ഓസ്‌ട്രേലിയയിലുള്ള 3 പ്രൊവിൻസുകൾ കൂടാതെ ഗോൾഡ് കോസ്റ്റ്, മെൽബൺ, അഡലൈഡ് എന്നിവിടങ്ങളിലും WMC പ്രൊവിൻസുകൾ തുടങ്ങുന്നതിനുള്ള പ്രാരംഭ ചർച്ചകൾക്ക് ശ്രീ മൊട്ടക്കൽ തുടക്കം കുറിക്കും.































