ബ്രിസ്ബെൻ ∙ സ്പ്രിങ്ഫീൽഡ് സിറോ മലബാർ മിഷൻ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഞായറാഴ്ച ആഘോഷിച്ചു.കൊടിയേറ്റ്, പ്രസുദേന്തിവാഴ്ച, രൂപം വെഞ്ചിരിപ്പ്, ലദീഞ്ഞ്, കുർബാന, ആഘോഷമായ പ്രദക്ഷിണം എന്നിവ നടന്നു.കഴുന്ന് നേർച്ച, അടിമ നേർച്ച, കാഴ്ച സമർപ്പണം, ബാൻഡ് മേളം, സ്നേഹവിരുന്ന്, കുട്ടികളുടെ കലാപരിപാടികൾ, ഗെയിം കോണർ, ചായക്കട എന്നിവ ഉണ്ടായിരുന്നു.






























