സിഡ്നി: ഓസ്‌ട്രേലിയൻ ഹ്രസ്വ ചലച്ചിത്രോത്സവമായ TAKE OK Scene 1 ന് മികച്ച പ്രതികരണം. ജൂൺ 29-ന് നടത്താനിരുന്ന പരിപാടി ടിക്കറ്റ് വിൽപ്പന ആരംഭിച്ച് വെറും അഞ്ച് ദിവസത്തിനുള്ളിൽ പൂർണ്ണമായി വിറ്റുപോയി.
പ്രേക്ഷകരുടെ അഭ്യർത്ഥനയെ മാനിച്ച്, ഒരു അധിക പ്രദർശനം കൂടി സംഘാടകർ പ്രഖ്യാപിച്ചു. ഈ രണ്ടാം ഷോ 2025 ജൂലൈ 5-ന് വൈകുന്നേരം 6 മുതൽ 8 വരെ റോഡ്‌സിലെ റീഡിംഗ് സിനിമാസിൽ വെച്ച് നടക്കും.
ഈ പരിപാടിയിൽ ഓസ്‌ട്രേലിയയിലെ നാല് വ്യത്യസ്ത ഇൻഡി ഫിലിം മേക്കർമാരുടെ ഹ്രസ്വ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. നാല് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഈ സിനിമകൾ പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാറ്റിക് അനുഭവം നൽകും എന്ന് പ്രതീക്ഷിക്കുന്നു. ടിക്കറ്റുകൾ TryBooking വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി ഈ ലിങ്ക് സന്ദർശിക്കുക: https://www.trybooking.com/DBRKN































